+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിസ്മയകാഴ്ചകൾ നിറച്ച് "അലിഫ് ഗാല 2018’

റിയാദ്: അലിഫ് ഇന്‍റർനാഷണൽ സ്കൂൾ വാർഷികാഘോഷ പരിപാടി ന്ധഅലിഫ് ഗാല 2018’ വിവിധങ്ങളായ വിനോദ വിജ്ഞാന പരിപാടികൾ ഒന്നു ചേർന്ന മഴവിൽ കാഴ്ചയായി സമാപിച്ചു.ഇരുപത് വ്യത്യസ്ത വേദികളിലായി ആർട്സ്, സയൻസ് എക്സിബ
വിസ്മയകാഴ്ചകൾ നിറച്ച്
റിയാദ്: അലിഫ് ഇന്‍റർനാഷണൽ സ്കൂൾ വാർഷികാഘോഷ പരിപാടി ന്ധഅലിഫ് ഗാല 2018’ വിവിധങ്ങളായ വിനോദ വിജ്ഞാന പരിപാടികൾ ഒന്നു ചേർന്ന മഴവിൽ കാഴ്ചയായി സമാപിച്ചു.

ഇരുപത് വ്യത്യസ്ത വേദികളിലായി ആർട്സ്, സയൻസ് എക്സിബിഷൻ, ആർട്ട് ഗാലറി, മാത്സ് പൈറേറ്റ്സ്, പ്ലാനറ്റേറിയം, ഡോക്കുമെന്‍ററി പ്രദർശനം, ഫണ്‍ഫെയർ, പപ്പറ്റ് ഷോ, ഫുഡ് ഫെസ്റ്റ്, ഭാഷാവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, നൃത്തനാടകാവിഷ്കാരം, ഫിലിം ഷോ, ബുക് ഫെയർ, മെഡിക്കൽ ക്യാന്പ് തുടങ്ങി വൈവിധ്യങ്ങളായ പഠന ആസ്വാദന വിഭവങ്ങളുമായി അലിഫ് ഗാല സന്ദർശകരുടെ മനം നിറച്ചു.

റിയാദ് അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.റഹ്മത്തുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെജി ഗ്രാജ്വേഷൻ ചടങ്ങ് റിയാദ് മോഡേണ്‍ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.

അലിഫ് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ അലിഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, ഡോ. അബ്ദുൾ സലാം, ശിഹാബ് കൊട്ടുക്കാട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ