+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വന്ദന പുറത്ത്; ഇല്ലിനോയ്സിൽ രാജായും ജിതേന്ദ്രയും നേരിട്ട് ഏറ്റുമുട്ടും

ഇല്ലിനോയ്സ്: ഇല്ലിനോയ് എട്ടാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന വന്ദന ജിൻഹന്‍റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്തതോ
വന്ദന പുറത്ത്; ഇല്ലിനോയ്സിൽ രാജായും ജിതേന്ദ്രയും നേരിട്ട് ഏറ്റുമുട്ടും
ഇല്ലിനോയ്സ്: ഇല്ലിനോയ് എട്ടാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന വന്ദന ജിൻഹന്‍റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്തതോടെ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി രാജാ കൃഷ്ണമൂർത്തിയും മറ്റൊരു ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ജിതേന്ദ്ര ഡോഗൻവങ്കറും തമ്മിൽ തീ പാറുന്ന മത്സരം നടക്കുമെന്നുറപ്പായി.

വന്ദന സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നവരിൽ പലരും ജില്ലയ്ക്കു പുറത്തു നിന്നുള്ളവരും വോട്ടില്ലാത്തവരുമായിരുന്നു എന്നതാണു വന്ദനയുടെ പേരു നീക്കം ചെയ്യുവാൻ കാരണമായി പറയുന്നത്. വന്ദനയുടെ അവസാന അപ്പീലും തള്ളപ്പെട്ടതോടെയാണു നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയത്. സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് ജനറൽ കൗണ്‍സൽ കെൻ മൻസലാണ് വന്ദനയുടെ പേരു നീക്കം ചെയ്തതായി അറിയിച്ചത്.

ഇന്ത്യൻ വംശജർ തിങ്ങി പാർക്കുന്ന സ്കബർഗ്, നോർത്ത് വെസ്റ്റ് കുക്ക്, നോർത്ത് ഈസ്റ്റ് ഡ്യുപേജ്, നോർത്ത് ഈസ്റ്റ് കെയിൻ കൗണ്ടികൾ ഉൾപ്പെട്ടതാണ് എട്ടാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റ്. ഡമോക്രാറ്റിക്ക് സ്ഥാനാർഥിയും ഇന്ത്യൻ വോട്ടർമാർക്ക് സുസമ്മതനുമായ രാജാ കൃഷ്ണമൂർത്തിയെ നേരിടുന്നതിനു വ്യാപാരിയും കമ്യൂണിറ്റി വർക്കറുമായ ജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരുകയാണ് റിപ്പബ്ലിക്കൻ പാർട്ടി.

ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്താൻ ആത്മാർഥമായി ശ്രമിക്കും - ജിതേന്ദ്ര പറഞ്ഞു. 1999 ൽ വീടിനു തീപിടിച്ചു മരിച്ച രണ്ടു കുട്ടികളുടെ പിതാവായ ജിതേന്ദ്ര റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ സ്ഥാനാർഥിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ