+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയയിൽ മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം മേയ് 5ന്

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ പോൾ വർക്കി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടി എല്ലാവർഷവും നടത്തിവരുന്ന 56 കാർഡ് ഗെയിം മേയ് 5നു (ശനി) രാവിലെ 8 മുതൽ
ഫിലഡൽഫിയയിൽ മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം മേയ് 5ന്
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ പോൾ വർക്കി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടി എല്ലാവർഷവും നടത്തിവരുന്ന 56 കാർഡ് ഗെയിം മേയ് 5നു (ശനി) രാവിലെ 8 മുതൽ വൈകിട്ട് 11 വരെ മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ (7733 കാസ്ട്രർ അവന്യൂ, ഫിലാഡൽഫിയ, പി.എ 19152) നടക്കും.

ഡിട്രോയിറ്റ്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ, ഡെലവേർ, വാഷിംഗ്ടണ്‍, വെർജീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനമായി ലഭിക്കും.

തോമസ് എം. ജോർജ് ചെയർമാനായുള്ള കമ്മിറ്റിയിൽ സാബു സ്കറിയ, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ് കുന്നേൽ, ബാബു കെ. തോമസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, തോമസ് ചാണ്ടി (ജനറൽ സെക്രട്ടറി) 201 446 5026, സാലു പുന്നൂസ് (ട്രഷറർ) 203 482 9123, തോമസ് എം. ജോർജ് (ചെയർമാൻ) 215 620 0323, സാബു സ്കറിയ (267 980 7923).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം