+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയിംസ് പുളിക്കൽ ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി

ഫ്ളോറിഡ: ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഫ്ളോറിഡയിൽ നിന്നും ജയിംസ് പുളിക്കലിനെ നാമം നിർദേശം ചെയ്തു. നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ മുൻ പ്രസിഡന്‍റാണ് ജയിംസ് പുളിക്കൽ. 2014 2015 കാലയള
ജയിംസ് പുളിക്കൽ ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി
ഫ്ളോറിഡ: ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഫ്ളോറിഡയിൽ നിന്നും ജയിംസ് പുളിക്കലിനെ നാമം നിർദേശം ചെയ്തു. നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ മുൻ പ്രസിഡന്‍റാണ് ജയിംസ് പുളിക്കൽ. 2014 2015 കാലയളവിൽ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്‍റായി സേവനം ചെയ്തിട്ടുണ്ട്. സൗത്ത് ഫ്ളോറിഡയിലെ സാമൂഹിക, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.

അമേരിക്കയിലുടനീളം വലിയൊരു സുഹൃദ് വലയമുള്ള ജയിംസ് ഫോമയിലെ തന്‍റെ സുഹൃത്തുക്കളുടെ ശക്തമായ പിന്തുണയാണ് മത്സരംഗത്തേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച ഘടകമെന്ന് പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി നവകേരള മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തനങ്ങൾ ഫോമയിലും പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് ജയിംസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം