+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിആർ പരിശീലന പരിപാടിയുമായി റിയാദ് ഐഎംഎ

റിയാദ്: ഹൃദയാഘാതമുണ്ടായാൽ ഉടൻ നൽകേണ്ട പ്രാഥമിക ശുശ്രൂഷയായ കാർഡിയോ പൾമനറി റസൂസിറ്റേഷൻ (സിപിആർ) പ്രവർത്തനത്തിൽ പരിശീലനം നൽകാൻ റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ലയണ്‍സ് ക്ലബിന്‍റെ സഹകരണത്തോടെ
സിപിആർ പരിശീലന പരിപാടിയുമായി റിയാദ് ഐഎംഎ
റിയാദ്: ഹൃദയാഘാതമുണ്ടായാൽ ഉടൻ നൽകേണ്ട പ്രാഥമിക ശുശ്രൂഷയായ കാർഡിയോ പൾമനറി റസൂസിറ്റേഷൻ (സിപിആർ) പ്രവർത്തനത്തിൽ പരിശീലനം നൽകാൻ റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ലയണ്‍സ് ക്ലബിന്‍റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പൊതുവേയും പ്രവാസികൾക്കിടയിൽ പ്രത്യേകിച്ചും വർധിക്കുന്ന ഹൃദയസംബന്ധമായ അസുഖങ്ങളുടെ പശ്ചാത്തലത്തിൽ ഏതൊരാളും ഈ പ്രവർത്തനം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് റിയാദ് ഐഎംഎ പ്രസിഡന്‍റ് ഡോ. ജോസ് ആന്േ‍റാ അക്കര പറഞ്ഞു. കുഴഞ്ഞുവീഴുന്പോൾ തന്നെ സിപിആർ നൽകിയാൽ ഒരുപക്ഷേ വിലപ്പെട്ട ജീവനുകളെ രക്ഷിച്ചെടുക്കാം. പരിശീലനം നേടുന്നവർക്കേ ഇത് ഫലപ്രദമായി ചെയ്യാൻ കഴിയുകയുള്ളൂ.

വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കേയാണ് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പ്രഫ. എം.എൻ വിജയൻ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണു മരിച്ചത്. അന്ന് അദ്ദേഹത്തിന്‍റെ മുന്നിലിരുന്ന മാധ്യമപ്രവർത്തകർക്കിടയിൽ സിപിആർ പരിശീലനം നേടിയവരുണ്ടായിരുന്നെങ്കിൽ അടിയന്തര ശുശ്രൂഷ നൽകാൻ കഴിഞ്ഞേനെ. അടുത്തിടെ രണ്ടു കഥകളിയാചാര്യ·ാർ അരങ്ങത്ത് കുഴഞ്ഞുവീണു മരിച്ചു. പിന്നണിയിലുണ്ടായിരുന്നവർക്കോ മുന്നിലിരുന്നവർക്കോ ഇടയിൽ പരിശീലനം നേടിയവരുണ്ടായിരുന്നെങ്കിൽ പെ?ട്ടെന്ന് ഇടപെടാനും ഒരുപക്ഷേ ജീവൻ രക്ഷപ്പെടുത്താനും കഴിയുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരിശീലന പരിപാടിയുമായി മുന്നോട്ടുവരുന്നതെന്നു ഐഎംഎ ജനറൽ സെക്രട്ടറി ഡോ. സുരേഷ് മംഗലത്തും ലയണ്‍സ് ക്ലബ് റിയാദ് ഘടകം പ്രസിഡന്‍റ് ജോണ്‍ ഫെർണാണ്ടസും പറഞ്ഞു.

താത്പര്യമുള്ള പ്രവാസി സംഘടനകൾക്കും മറ്റു കൂട്ടായ്മകൾക്കും ലേബർ ക്യാന്പുകൾക്കും മറ്റും വേണ്ടി പരിശീലന ക്ലാസ് നടത്താൻ തയാറാണെന്നും അവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇരു സംഘടനകളുടെയും ഭാരവാഹികളെ നേരിട്ടോ ൃശ്യമറവശാമ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിനുശേഷം മാധ്യമപ്രവർത്തകർക്കു വേണ്ടി

പ്രോജക്ട് ലീഡർ ഡോ. തോമസ് ജോസഫ്, വുമണ്‍സ് വിംഗ് കണ്‍വീനർ ഡോ. ഷിജി ഗംഗാധരൻ എന്നിവർ ക്ലാസെടുത്തു. വാർത്താസമ്മേളനത്തിൽ ഡോ. അനിൽ കുമാർ നായിക്, ഡോ. റജി കുര്യൻ, രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ