+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത്: കുവൈറ്റ് ഒഐസിസി യൂത്ത് വിംഗിന്‍റെ നേതൃത്വത്തിൽ കണ്ണൂർ മട്ടന്നൂരിൽ സിപിഎം ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തിൽ അനുശോചനം മാനിഷാദാ എന്ന പേരിൽ ജന
കുവൈത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
കുവൈത്ത്: കുവൈറ്റ് ഒഐസിസി യൂത്ത് വിംഗിന്‍റെ നേതൃത്വത്തിൽ കണ്ണൂർ മട്ടന്നൂരിൽ സിപിഎം ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തിൽ അനുശോചനം മാനിഷാദാ എന്ന പേരിൽ ജനകീയ സദസും സംഘടിപ്പിച്ചു.

യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ച യോഗം കെ എംസിസി നേതാവ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് തൃശൂർ ഷുഹൈബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അൻവർ സയിദ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, ആക്ടിംഗ് പ്രസിഡന്‍റ് ശാമുവൽ ചാക്കോ, വൈസ് പ്രസിഡന്‍റുമാരായ ചാക്കോ ജോർജുകുട്ടി, ഹമീദ് കേളോത്ത്, ഐഎൻഎൽ നേതാവ് ഷെറീഫ് താമരശേരി, കെ എംസിസി ട്രഷറർ അബ്ദുൾ റസാഖ്, ഒഐസിസി നേതാക്കളായ സുരേഷ് മാത്തൂർ, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, ഷോബിൻ സണ്ണി, നിസാം, ക്രിസ്റ്റഫർ ഡാനിയേൽ, കൃഷ്ണൻ കടലുണ്ടി, അനുരൂപ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ഈസ്മയിൽ മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ