+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഅദനിക്കെതിരായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം

മക്ക: മഅദനിക്കെതിരായ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നും മഅദനിയുടെ അനന്തമായി നീണ്ടു പോകുന്ന വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും അജ് വ മക്ക ഘടകം പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
മഅദനിക്കെതിരായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം
മക്ക: മഅദനിക്കെതിരായ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നും മഅദനിയുടെ അനന്തമായി നീണ്ടു പോകുന്ന വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും അജ് വ മക്ക ഘടകം പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാം എന്ന് സുപ്രീംകോടതിക്ക് ഉറപ്പ് നൽകിയ കർണാടക അത് ലംഘിക്കുകയും, ബാംഗ്ലൂർ നഗര പരിധി വിടരുതെന്ന സോപാധിക ജാമ്യത്തിൽ കഴിയുന്ന മഅദനി സത്യത്തിൽ കഴിയുന്നത് വീട്ടു തടങ്കലിലാണെന്നും കടുത്ത രോഗബാധിധനായി കഴിയുന്ന മഅദനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് ഇത് തടസമായിരിക്കുന്ന സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് കേരളത്തിൽ വന്ന് ശരിയായ വിദഗ് ധ ചികിസ്തക്ക് അവസരം ലഭിക്കുന്നതിന് കേരള സർക്കാരും പ്രതിപക്ഷവും ഇടപെടണമെന്നു സംഗമം ആവശ്യപ്പെട്ടു.

ഉംറ നിർഹിക്കുവാൻ എത്തിയ അൽഅൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വ ) തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഉസ്താദ് ഹസൻ അമാനി വെള്ളൂർ, അൻവാർശ്ശേരി ജാമിഅ അൻവാർ മുൻ മുദരിസ് ഉസ്താദ് ഷാജിറുദ്ദീൻ ദാഇ എന്നിവർക്ക് അജ്വ മക്ക ഘടകം പ്രവർത്തക സംഗമം സ്വീകരണം നൽകി.

അജ്വ മക്ക ഘടകം പ്രസിഡന്‍റ് നസീറുദ്ദീൻ ഫൈസി പൂഴനാട് അധ്യക്ഷത വഹിച്ച സംഗമം അജ് വ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഉസ്താദ് ഹസൻ അമാനി വെള്ളൂർ ഉദ്ഘാടനം ചെയ്തു. ഉസ്ത്ദാദ് ഷാജിറുദ്ധീൻ ദാഇ മുഖ്യ പ്രഭാഷണം നടത്തി. ഹുസൈൻ കല്ലറ, അഫ്സൽ തിരൂർ, ഷരീഫ് മാഞ്ചേരി, ഷംനാദ് ചിതറ, അനസ് കായംകുളം, മുഹമ്മദ് മക്ക മൻസിൽ, നൈസാം തോപ്പിൽ, അജാസ് ചടയമംഗലം. അസ് ലം വെള്ളൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ