+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക് : അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്‍റായിരുന്ന കളത്തിൽ പാപ്പച്ചന്‍റെ മകൻ സാക്ക് പാപ്പച്ചന്‍റെ (സക്കറിയ 43) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനാ നേതാക്കളായ പ്രസിഡന്‍റ് തന്പി ചാക്കോ
ഫൊക്കാന അനുശോചിച്ചു
ന്യൂയോർക്ക് : അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്‍റായിരുന്ന കളത്തിൽ പാപ്പച്ചന്‍റെ മകൻ സാക്ക് പാപ്പച്ചന്‍റെ (സക്കറിയ - 43) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനാ നേതാക്കളായ പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, മുൻ പ്രസിഡന്‍റുമാരായ ജോണ്‍ പി. ജോണ്‍, മറിയാമ്മ പിള്ള,

ജി.കെ. നായർ, പോൾ കറുകപ്പള്ളിൽ, ജോർജ് കോരുത്ത്, മ·ഥൻ നായർ, ഡോ. പാർഥസാരഥി പിള്ള, ഡോ. അനിരുദ്ധൻ എന്നിവർ അനുശോചിച്ചു.

കാനഡയിൽ ജനിച്ച സാക്ക് നാലാം വയസിലാണു അമേരിക്കയിലെത്തിയത്. സ്റ്റുഡന്‍റ് കൗണ്‍സലറായി ജോലി ചെയ്തു വരികയായിരുന്നു. ഫ്രിമോണ്ടിൽ കൈസർ പെർമനന്‍റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഭാര്യ: ഏഞ്ചല. പുത്രി റെയ് ആൻ (5).

പൊതുദർശനം 21 ന് (ബുധൻ) മില്പിറ്റസ് സെന്‍റ് മെരീസ് സീറോ മലബാർ ചർച്ചിലും സംസ്കാരം 22ന് (വ്യാഴം) ഫ്രിമോണ്ട് മിഷൻ സാനോസെ ചർച്ചിലും നടക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ