+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന നൽകും: പെൻസ്

ഡാളസ്: വർധിച്ചു വരുന്ന സ്കൂൾ വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ ആലോചിച്ചു വരുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. ഫെബ്രുവരി 17 ന് ഡാള
സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന നൽകും: പെൻസ്
ഡാളസ്: വർധിച്ചു വരുന്ന സ്കൂൾ വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ ആലോചിച്ചു വരുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. ഫെബ്രുവരി 17 ന് ഡാളസ് കൗണ്ടി റിപ്പബ്ലിക്കൻസ് ഫണ്ട് റെയ്സിംഗ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മൈക്ക് പെൻസ്.

തോക്ക് നിയന്ത്രണത്തെക്കുറിച്ചോ നിലവിലുള്ള ഗണ്‍ ലോബിൽ മാറ്റങ്ങൾ വരുത്തുന്നതിനോ കുറിച്ചോ പരാമർശിക്കാതെ, ഫ്ളോറിഡാ വെടിവയ്പു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നത് വിദ്യാലയങ്ങളിലെ മാനസിക അസ്വാസ്ഥ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിക്കുമെന്നും വ്യക്തമാക്കി.

ഞാൻ ഒരു പിതാവാണെന്നും ഇവിടെ കൂടിയിരിക്കുന്ന മാതാപിതാക്കളുടെ വികാരങ്ങൾ എപ്രകാരമായിരിക്കുന്നുവെന്നു മനസിലാക്കാൻ കഴിയുന്നുണ്ടെന്നും പെൻസ് പറഞ്ഞു. അമേരിക്കയിലെ ഒരു വിദ്യാർഥിക്കോ അധ്യാപകനോ ഇനി ഇങ്ങനെയൊരു അപകടം സംഭവിക്കരുതെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് പെൻസ് കൂട്ടിച്ചേർത്തു.

1999 കൊളറാഡൊ കൊളംബൈൻ ഹൈസ്കൂളിൽ നടന്ന വെടിവയ്പു വാർഷികദിനമായ ഏപ്രിൽ 20 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനു വിവിധ വിദ്യാഭ്യാസ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ