+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുമാപ്പിന്‍റെ ആനുകൂല്യത്തിൽ മടങ്ങിവരുന്നവർക്ക് അടിയന്തര സഹായം നൽകണം: ഓവർസീസ് എൻസിപി കുവൈറ്റ്

കുവൈത്ത്: പ്രവാസി ക്ഷേമകാര്യങ്ങൾക്കായുള്ള ഫണ്ടുകൾ ഉപയോഗിച്ച് കേന്ദ്ര സർക്കാറിൽ നിന്നും കേരള പ്രവാസി ക്ഷേമ വകുപ്പിൽ (നോർക്ക) നിന്നും സമർപ്പിച്ചിട്ടുള്ള പൊതു മാപ്പിന്‍റെ ആനുകൂല്യത്തിൽ മടങ്ങിവരുന്ന എ
പൊതുമാപ്പിന്‍റെ ആനുകൂല്യത്തിൽ മടങ്ങിവരുന്നവർക്ക് അടിയന്തര സഹായം നൽകണം: ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈത്ത്: പ്രവാസി ക്ഷേമകാര്യങ്ങൾക്കായുള്ള ഫണ്ടുകൾ ഉപയോഗിച്ച് കേന്ദ്ര സർക്കാറിൽ നിന്നും കേരള പ്രവാസി ക്ഷേമ വകുപ്പിൽ (നോർക്ക) നിന്നും സമർപ്പിച്ചിട്ടുള്ള പൊതു മാപ്പിന്‍റെ ആനുകൂല്യത്തിൽ മടങ്ങിവരുന്ന എല്ലാ പ്രവാസികൾക്കും സൗജന്യ വിമാന ടിക്കറ്റുകൾ, സഹായ കേന്ദ്രങ്ങൾ, വിമാന താവളങ്ങളിൽ നിന്ന് സൗജന്യ യാത്ര, നിശ്ചിത സമയ പരിധിയിൽ ഒരു പുതിയ തൊഴിൽ കണ്ടു പിടിക്കുന്നതുവരെ, മടങ്ങി വരുന്നവർക്ക് സാന്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകളുടെ പ്രത്യേക സഹായങ്ങൾ ഉടനടി പ്രഖ്യാപിക്കണമെന്ന് ഓവർസീസ് എൻസിപി കുവൈറ്റ് ആവശ്യപ്പെട്ടു.

പൊതുമാപ്പിൽ തിരിച്ചു പോകുന്നവർക്ക് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ, പൊതുപ്രവർത്തകരായ സലിം കൊമ്മേരി, ജയിംസ് പുയ്യപ്പിള്ളി, മുബാറക് കാന്പ്രത്ത്, ഷൈനി ഫ്രാങ്ക് ഉൾപ്പടെയുള്ളവർ നിർദ്ദേശിച്ച രോഗികളും സാന്പത്തിക ബുദ്ധിമുട്ടുള്ളവരുമായ വിവിധ സംസ്ഥാനക്കാർക്ക് രണ്ടാം ഘട്ടത്തിൽ സൗജന്യ ടിക്കറ്റുകളും സാന്പത്തിക സഹായങ്ങളും വിതരണം ചെയ്തു.

ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്‍റും കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ്, ഒഎൻസിപി സെക്രട്ടറി ജിയോ ടോമി, സൂരജ് പൊന്നേത്ത്, സെയ്ത് ഉള്ള ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.