+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സതീഷ്ബാബു കോങ്ങാടന് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട് കോങ്ങാട് സ്വദേശി സതീഷ്ബാബുവിന് കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യ
സതീഷ്ബാബു കോങ്ങാടന് യാത്രയയപ്പ് നൽകി
റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട് കോങ്ങാട് സ്വദേശി സതീഷ്ബാബുവിന് കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കാൽ നൂറ്റാണ്ടിലേറെയായി സൗദിയിലുള്ള സതീഷ് ബാബു റിയാദിലെ അൽഹയറിലുള്ള ഒരു കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോങ്ങാടൻ എന്ന തൂലികാനാമത്തിൽ നിരവധി കവിതകൾ രചിച്ചിട്ടുള്ള സതീഷ്ബാബു കേളിയുടെ സാംസ്കാരികവിഭാഗം അംഗവും പരിപാടികളിൽ നിറസാന്നിദ്ധ്യവുമായിരുന്നു.

കേളി പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷൗക്കത്ത് നിലന്പുർ സ്വാഗതം ആശംസിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനർ കെആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തഗീർ, റഷീദ് മേലേതിൽ, സതീഷ്കുമാർ, കേളി ജോ: സെക്രട്ടറിമാരായ ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, കേന്ദ്ര കമ്മിററി അംഗങ്ങൾ, അസ്സീസിയ ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനർ ഹസ്സൻ പുന്നയുർ, സബ്കമ്മിറ്റി ഭാരവാഹികളായ ടിആർ സുബ്രഹ്മണ്യൻ, മഹേഷ് കൊടിയത്ത്, ഫൈസൽ മടവുർ, സിജിൻ കൂവള്ളുർ, കിഷോർ ഇ. നിസാം, അസീസിയ ഏരിയ പ്രസിഡന്‍റ് അലി പട്ടാന്പി, ആക്ടിംഗ് സെക്രട്ടറി റഫീഖ്, ഏരിയ ഭാരവാഹികൾ, യുണിററ് സെക്രട്ടറിമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലന്പുരും അസീസിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനർ ഹസൻ പുന്നയുരും ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി റഫീഖും യൂണിറ്റുകളുടെ ഉപഹാരം യുണിറ്റ് സെക്രട്ടറിമാരും സമ്മാനിച്ചു. യാത്രയയപ്പിന് സതീഷ്ബാബു നന്ദി പറഞ്ഞു. വിവിധ ഏരിയകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ