+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

ജിദ്ദ : മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കൊണ്ടോട്ടി ഒമാനൂർ പള്ളിപുറായ കൊക്രംമൂച്ചിക്കൽ അബൂബക്കർ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചത്. 25 വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്യുന്ന
ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
ജിദ്ദ : മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കൊണ്ടോട്ടി ഒമാനൂർ പള്ളിപുറായ കൊക്രംമൂച്ചിക്കൽ അബൂബക്കർ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചത്.
25 വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം രണ്ടാഴ്ച മുൻപാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നെത്തിയത്. മൃതദേഹം ജിദ്ദ കിംഗ് അബ്ദുൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ ഖദീജ. മക്കൾ: മുനീർ (ജിദ്ദ), മുഹമ്മദ് സ്വാലിഹ് (അബുദാബി), മുഹമ്മദ് ജുനൈദ്, മുഹമ്മദലി ശിഹാബ്, ഷഹര്ബാനു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ