+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി കോളേജ് കാമ്പസുകളിലേക്ക്

ഷിക്കാഗോ : ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ ബോബന്‍ വട്ടംപുറത്തിന്റെ നേതൃത്വത്തില്‍ വി കുര്‍ബാന അടക്കമുള്ള ശുശ്രുഷകള്‍ കോളേജ് കാമ്പസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പസ്
ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി കോളേജ് കാമ്പസുകളിലേക്ക്
ഷിക്കാഗോ : ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ ബോബന്‍ വട്ടംപുറത്തിന്റെ നേതൃത്വത്തില്‍ വി കുര്‍ബാന അടക്കമുള്ള ശുശ്രുഷകള്‍ കോളേജ് കാമ്പസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പസ് മിഷന്‍ പ്രവര്‍ത്തനത്തിന് വിസ്‌കോണ്‍സിലിനുള്ള മാര്‍ഗറ്റ് കോളജ് കാമ്പസില്‍ തുടക്കമിട്ടു.

കാമ്പസുകളില്‍ ചെന്നു ക്‌നാനായ യൂവജനങ്ങള്‍ക്ക് ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ക്‌നാനായ, കാത്തോലിക്കാ, സമൂഹവുമായി ചേര്‍ന്നു നില്‍ക്കുവാനുള്ള യുവജനങ്ങളുടെ ചിന്ത വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നു ഫാ ബോബന്‍ അഭിപ്രായപ്പെട്ടു, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ബാംഗളൂരുര്‍ , ഡല്‍ഹി , മുംബൈ പോലുള്ള സ്ഥലങ്ങളില്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍, മറ്റു കോളേജുകളിലും ഇതുപോലുള്ള പ്രവര്‍ത്തങ്ങള്‍ വൈദീകരും അത്മായരും ചേര്‍ന്ന് നടത്തിയതിന് അതിന്റേതായ ഫലവും ഉണ്ടായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

ടോണി കിഴക്കേക്കുറ്റ്, സി: ജോ ആന്‍, സാബു മുത്തോലം, അജോമോന്‍ പൂത്തുറയില്‍ ,എന്നിവര്‍ അച്ചനോടൊപ്പം ഈ പുതിയ സംരഭത്തിന് നേതൃത്വം നല്‍കി. ഏകദേശം അന്‍പതോളം യൂവജനങ്ങള്‍ വി: കുര്‍ബാനയിലും , തുടര്‍ന്നുള്ള മീറ്റിംഗിലും പങ്കെടുത്തു. യുവജനങ്ങള്‍ക്കായി ഒരുക്കിയ വിവിധ കോളേജുകളിലേക്കു വ്യാപിപ്പിക്കാനിരിക്കുന്ന ഇത്തരത്തിലുള്ള പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നവരെ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ തോമസ് മുളവനാല്‍ അഭിനന്ദിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം