+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോണ്‍ഗ്രസ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടികളുടെ വിശാലമായ മതേതര ജനാധിപത്യ സഖ്യം രൂപീകൃതമാകും: ഷെയ്ഖ് പി. ഹാരിസ്

കുവൈത്ത്: 2019ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് ബിജെപി സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന വർഗീയ ഫാസിസ്റ്റു നയങ്ങൾക്കെതിരെ കോണ്‍ഗ്രസ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടികളുടെ വിശാലമായ മതേതര ജനാധിപത്യ
കോണ്‍ഗ്രസ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടികളുടെ വിശാലമായ മതേതര ജനാധിപത്യ സഖ്യം രൂപീകൃതമാകും: ഷെയ്ഖ് പി. ഹാരിസ്
കുവൈത്ത്: 2019ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് ബിജെപി സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന വർഗീയ ഫാസിസ്റ്റു നയങ്ങൾക്കെതിരെ കോണ്‍ഗ്രസ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടികളുടെ വിശാലമായ മതേതര ജനാധിപത്യ സഖ്യം രൂപീകൃതമാകുമെന്ന് ജനതാദൾ (യു) സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. കുവൈറ്റിൽ ജനതാ കൾച്ചറൽ സെന്‍ററിന്‍റെ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനും അസഹിഷ്ണുതക്കും എതിരെ കേരളത്തിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു മാത്രമേ കഴിയുകയുള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി യുഡിഫ് വിട്ട് എൽഡിഎഫിന്‍റെ ന്ധഭാഗമാകാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 2018 ലെ ജെസിസിയുടെ മെംബർഷിപ്പ് കാന്പയിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അബ്ദുൽ വഹാബ്, ഡൊമനിക് പയ്യപ്പള്ളി എന്നിവർ പ്രസംഗിച്ചു. കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് രാമൻകുട്ടി മാസ്റ്റർ, ജെസിസ ഭാരവാഹികളായ ഖലീൽ കായംകുളം, ഷാജുദ്ദീൻ മാള, മധു എടമുട്ടം, പ്രദീപ് പട്ടാംബി, ഷൈൻ, പ്രശാന്ത്, സമീർ കൊണ്ടോട്ടി, വിഷ്ണു, റഷീദ് കണ്ണവം, മൃദുൽ, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ