+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സുമാരുടെ ബോണ്ട്: സ്വകാര്യ ആശുപത്രിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: നഴ്സുമാരുടെ ബോണ്ടിനെതിരെ സ്വകാര്യ ആശുപത്രിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ഡൽഹിയിൽ താമസിക്കുന്ന മലയാളി നഴ്സായ പി.സി. ജോമോന്‍റെ ഹർജിയിലാണ് മൂൽചന്ത് ആശുപത്രിക്കെതിരെ ഡൽഹി ഹൈക്കോടതി നോട
നഴ്സുമാരുടെ ബോണ്ട്: സ്വകാര്യ ആശുപത്രിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: നഴ്സുമാരുടെ ബോണ്ടിനെതിരെ സ്വകാര്യ ആശുപത്രിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ഡൽഹിയിൽ താമസിക്കുന്ന മലയാളി നഴ്സായ പി.സി. ജോമോന്‍റെ ഹർജിയിലാണ് മൂൽചന്ത് ആശുപത്രിക്കെതിരെ ഡൽഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

2015ൽ നഴ്സായി ജോലിയിൽ പ്രവേശിച്ച സമയത്ത് ആശുപത്രി വാങ്ങിച്ച ബ്ലാങ്ക് ചെക്ക്, ജോമോൻ ജോലി രാജി വച്ചപ്പോൾ സ്വകാര്യ ആശുപത്രി അധികൃതർ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ചെക്ക് മടങ്ങിയതിനെ തുടർന്നു ആശുപത്രി മാനേജ്മെന്‍റ് മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനെതുടർന്നു ജോമോൻ തുടർനടപടികൾക്കായി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയായിരുന്നു.

സാകേത് മജിസ്ട്രേറ്റ് കോടതി ജോമോനെതിരെ തുടങ്ങിയ ക്രിമിനൽ നടപടി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ജൂലൈ 13 ന് ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റീസ് അനു മൽഹോത്രയാണ് ഉത്തരവു പുറപ്പെടുവിച്ചത്.

ജോലിക്കു പ്രവേശിക്കുന്പോൾ സെക്യൂരിട്ടിക്കായി ബ്ലാങ്ക് ചെക്ക് വാങ്ങുകയും പിന്നീട് അത് ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന നടപടി നഗ്നമായ നിയമലംഘനമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഹർജിക്കാരനുവേണ്ടി അഡ്വ. ജോസ് ഏബ്രാഹം ഹാജരായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്