+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടിന്‍റെ താക്കോൽ ദാനം നിർവഹിച്ചു

കുവൈത്ത്: കുവൈത്തിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് കുവൈറ്റ്, തിരുവനന്തപുരം അഞ്ചുതെ
വീടിന്‍റെ താക്കോൽ ദാനം നിർവഹിച്ചു
കുവൈത്ത്: കുവൈത്തിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് കുവൈറ്റ്, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിഷക്കും കുടുംബത്തിനും നിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽ ടെക്സാസ് കുവൈറ്റ് അഡ്വൈസറി ബോർഡ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ് കൈമാറി.

ചടങ്ങിൽ ടെക്സാസ് പ്രവർത്തക സമിതി അംഗം ജോണി കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ് ക്രിസ്റ്റി സൈമണ്‍ തുടങ്ങിയവർ പങ്കെടുത്തു.

അഹമ്മദി ഗ്ലോബൽ ഇന്‍റർനാഷണൽ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകാൻ ലഭിച്ച തുകയിൽ ടെക്സാസ് കുവൈറ്റ് പ്രവർത്തകർ സംഭാവനയായി നൽകിയ പുരയിടത്തിലാണ് വീടുനിർമാണം പൂർത്തിയാക്കിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ