+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് ഫഹാഹീൽ മേഖല സിനിമ പ്രദർശനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് ആസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗഫ് കല സെന്‍ററിൽ സിനിമാ പ്രദർശനം സംഘടിപ്പിച്ചു. പി.പി. സുദേവൻ സംവിധാനം ചെയ്ത തട്ടിന്പൊറത്തപ്പ
കല കുവൈറ്റ് ഫഹാഹീൽ മേഖല സിനിമ പ്രദർശനം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് ആസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗഫ് കല സെന്‍ററിൽ സിനിമാ പ്രദർശനം സംഘടിപ്പിച്ചു.

പി.പി. സുദേവൻ സംവിധാനം ചെയ്ത തട്ടിന്പൊറത്തപ്പൻ’ എന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രദർശനമാണ് സംഘടിപ്പിച്ചത്. സമകാലിക കേരള സാഹചര്യത്തോട് മികച്ച രീതിയിൽ സംവദിക്കുന്ന പ്രമേയമാണ് സിനിമയുടേതെന്ന് സിനിമയെ പരിചയപ്പെടുത്തിക്കൊണ്ട് കല കുവൈറ്റ് ഫിലിം സൊസൈറ്റി കണ്‍വീനർ സജീവ് ഏബ്രഹാം പറഞ്ഞു.

കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് പ്രസീദ് കരുണാകരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്‍റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള, കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി രെഹിൽ കെ മോഹൻദാസ്, ഫഹാഹീൽ മേഖല എക്സിക്യുട്ടീവ് അംഗം ജയകുമാർ സഹദേവൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിനു ശേഷം സംഘടിപ്പിച്ച ചർച്ചയിൽ കല കുവൈറ്റ് ജോയിന്‍റ് സെക്രട്ടറി എംപി മുസ്ഫർ, ഷാജു വി ഹനീഫ്, സനൽ കുമാർ, അഭിഷേക് പള്ളിക്കര, ശിവ പ്രകാശ്, ധനീഷ്, മധു, പൗലോസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ