+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ

കുവൈത്ത് സിറ്റി: എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്‍റെ ലക്ഷ്യത്തെ ഉൾക്കൊണ്ട് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. ഒൗപചാരികമായി മ
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ
കുവൈത്ത് സിറ്റി: എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്‍റെ ലക്ഷ്യത്തെ ഉൾക്കൊണ്ട് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു.

ഒൗപചാരികമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാതെ പോയ കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതിനൊപ്പം, ജീവിത സാഹചര്യം അനുകൂലമാകാതിരുന്നതിനാൽ മലയാള പഠനം സാധ്യമാകാതെ പോയ മലയാളി കുട്ടികളെ ഭാഷാജ്ഞാനമുള്ളവരാക്കി മാറ്റുക എന്ന ദൗത്യം കൂടി ഈ പദ്ധതിയിലൂടെ ഏറ്റെടുക്കുന്നു.

പദ്ധതിയുടെ ഭാഗമായി മലയാളം മിഷന്‍റെ നേതൃത്വത്തിൽ നാല് സർട്ടിഫിക്കറ്റ് കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. ഇത് പത്താം തരത്തിന് തതുല്ല്യമായ കോഴ്സാണ്. കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് മലയാളം പഠിച്ചിരിച്ചിക്കേണ്ടത് ഭാവിയിൽ ആവശ്യമായി വരും. കുവൈത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പഠനകേന്ദ്രങ്ങളിൽ കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് (99456731), എസ്എംസിഎ (55584349), ഫ്രണ്ട്സ് ഓഫ് കണ്ണൂർ (95577404), സാരഥി കുവൈറ്റ് (50390094), കെഐജി (97123008), കെകെഐസി (66014181), കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്‍റ് (99530755) എന്നീ പഠനകേന്ദ്രങ്ങളിലാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയിൽ മുഴുവൻ ഭാഷാസ്നേഹികളുടെയും സഹകരണം മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിനു വേണ്ടി ജനറൽ കോഓർഡിനേറ്റർ ജെ. സജി അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ