+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം

ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസിന്‍റെ 32–ാമത് സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷന് ഡാളസിലെ മാർത്തോമ്മ ഇടവ
ഡാളസിൽ മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം
ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസിന്‍റെ 32–ാമത് സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷന് ഡാളസിലെ മാർത്തോമ്മ ഇടവകകളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോണ്‍ഫറൻസ് ജനറൽ കണ്‍വീനർ റവ. എബ്രഹാം വർഗീസ്, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ, രജിസ്ട്രേഷൻ കണ്‍വീനർ ജോണ്‍ കെ. ഫിലിപ്പ് എന്നിവർ അറിയിച്ചു.

മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച്, സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ, മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കരോൾട്ടണ്‍, സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് മെസ്കിറ്റ് എന്നീ ഇടവകകളിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ചു. യോഗങ്ങളിൽ ഇടവക പട്ടക്കാരായ റവ. പി. സി. സജി, റവ. മാത്യു സാമുവേൽ, റവ. അലക്സ് കെ. ചാക്കോ, റവ. വിജു വർഗീസ്, റവ. ഷൈജു പി. ജോണ്‍ എന്നിവർ നേതൃത്വം നൽകി.

രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ റവ. മാത്യു ഫിലിപ്പ്, സുവനീർ കമ്മിറ്റി ചെയർമാൻ റവ. ഫിലിപ്പ് ഫിലിപ്പ്, പ്രയർ സെൽ കോകണ്‍വീനർ മറിയാമ്മ തോമസ്, കോണ്‍ഫറൻസ് ട്രഷറർ സജു കോര, അക്കൗണ്ടന്‍റ് എബി ജോർജ്, ലിൻ കീരിക്കാട്, സാക് തോമസ് എന്നിവരും വിവിധ ഇടവകളിൽ നടന്ന യോഗങ്ങൾക്ക് നേതൃത്വം നൽകി.

ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹോട്ടൽ ഹിൽട്ടണിൽ നടക്കുന്ന മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് വൻ വിജയപ്രദമാക്കണമെന്ന് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം