+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇമാം അൽബുഖാരി മദ്രസ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: ഇമാം അൽബുഖാരി ജിദ്ദ സൗത്ത് സോണ്‍ മദ്രസ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഹയ് സാമിറിലെ നജൂം അൽസാമിർ മൈതാനത്തു നടന്ന കായികോത്സവത്തിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ച് പാസ്റ്റ് ജിദ്ദ
ഇമാം അൽബുഖാരി  മദ്രസ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
ജിദ്ദ: ഇമാം അൽബുഖാരി ജിദ്ദ സൗത്ത് സോണ്‍ മദ്രസ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഹയ് സാമിറിലെ നജൂം അൽസാമിർ മൈതാനത്തു നടന്ന കായികോത്സവത്തിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ച് പാസ്റ്റ് ജിദ്ദ നാഷണൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ വി.പി.മുഹമദലി സല്യൂട്ട് സ്വീകരിച്ചു.

പഠനത്തോടൊപ്പം വിദ്യാർഥികളുടെ കലാ കായിക മേഖലകൾക്ക് ഉൗന്നൽ നൽകാൻ അൽബുഖാരി മദ്രസ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും എല്ലാം രംഗത്തും കഴിവു തെളിയിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന പൗര·ാരമായി വിദ്യാർഥികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാധികാരി സഫറുല്ലാഹ് മുല്ലോളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്‍റ് വി.പി.ഷിയാസ്, പ്രിൻസിപ്പൽ അബ്ദുൽ ബാരി, ജനറൽ കണ്‍വീനർ അബ്ദുൾ സലീം എന്നിവർ പ്രസംഗിച്ചു. മാർച്ച് പാസ്റ്റിന് സലാം മാസ്റ്റർ നേതൃത്വം നൽകി. തുടർന്നു ലോവർ കിഡ്സ്, കിഡ്സ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടന്നു.

173 പോയിന്‍റുകൾ നേടി യെല്ലോ ഹൗസ് ഓവറോൾ ചാന്പ്യ·ാരായി. മുനവർ നൗഷാദ്, ഫാത്തിമ റിദാ (സീനിയർ) അനസ് കാസിം, ഇഷാ ഷിയാസ് (ജൂണിയർ) ഡാനിഷ് മുഹമ്മദലി, ഹൈഫാ അഷ്റഫ് (സബ് ജൂണിയർ) ഹാദി അലി (കിഡ്സ്) റൈഹാൻ (ലോവർ കിഡ്സ്) എന്നിവർ വ്യക്തിഗത ചാന്പ്യൻഷിപ്പിന് അർഹരായി.

സമ്മാനദാന ചടങ്ങിൽ സനായ കാൾ ആൻഡ് ഗൈഡൻസ് പ്രതിനിധി ഷെയ്ഖ് സാത്വി അൽസഹ്റാനി മുഖ്യാതിഥിയായിരുന്നു. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽബാരി സ്വാഗതം ആശംസിച്ചു. സാത്വി അൽസഹ്റാനി, ഉണ്ണീൻ മൗലവി, എ. നജ്മുദ്ദീൻ, എ. മൂസ, ടി.കെ.ബഷീർ, പി. അബ്ദുൽ സലീം, സലാം മാസ്റ്റർ, റുക്സാന മൂസ, സുറയ്യ അബ്ദുൽ അസീസ്, ഷീജ അബ്ദുൽബാരി, റഹ്മത്ത് ഫൈസൽ, റജീന ബഷീർ, ഷാക്കിറ ജുനൈസ്, ഫസീല ഷാക്കിർ, മുഹ്സിന നജ്മുദ്ദീൻ, ലത്തീഫ, ഷാഹിദ അബ്ദുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ