+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.എം.എ ജലീലിന് യാത്രയയപ്പു നൽകി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കെ എംസിസി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്‍റ് പിഎംഎ ജലീലിന് ജിദ്ദ കെ എംസിസി യാത്രയയപ്പു നൽകി.കെ എംസിസി പ്രസിഡന്‍റ് അഹമ്മദ് പാ
പി.എം.എ ജലീലിന് യാത്രയയപ്പു നൽകി
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കെ എംസിസി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്‍റ് പിഎംഎ ജലീലിന് ജിദ്ദ കെ എംസിസി യാത്രയയപ്പു നൽകി.

കെ എംസിസി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ച യോഗം സയിദ് സഹൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.എം.എ റഹൂഫ്, ശരീഫ് കുഞ്ഞ്, വി.കെ. റഹൂഫ്, പി.പി.എ റഹീം, കെ.ടി.എ മുനീർ, സലാഹ് കാരാടൻ, റഷീദ് കൊളത്തറ, ഹെു മുഹമ്മദ് കുഞ്ഞി, സി.കെ റസാഖ് മാസ്റ്റർ, നിസാം മന്പാട്, വി.പി മുസ്തഫ, സി.കെ ഷാക്കിർ, ഇസ്മായീൽ മുണ്ടക്കുളം, റഷീദ് വരിക്കോടൻ, മജീദ് ഷൊർണ്ണൂർ, അബൂബക്കർ അരിന്പ്ര, മജീദ് പുകയൂർ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് പാളയാട്ട് ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ