ബെർലിൻ: അന്താരാഷ്ട്ര സെക്യൂരിറ്റി കോണ്‍ഫറൻസിന് ജർമനിയിലെ മ്യൂണിക്കിൽ തുടക്കമായി. ജർമൻ പ്രതിരോധമന്ത്രി ഉർസുല ഫൊണ്‍ ഡെർ ലെയൻ, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറെൻസ് പെർലി എന്നിവർ സംയുക്തമായി മൂന്നുദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
20 രാജ്യത്തലവന്മാരും, അമേരിക്കൻ പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസ്, ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സെനറ്റർ എച്ച്ആർ മെക് മാസ്റ്റർ ഉൾപ്പടെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, റഷ്യ അമേരിക്ക തമ്മിലുള്ള ബന്ധം, മധ്യപൂർവദേശത്തെ അനവധി പ്രശ്നങ്ങൾ നിരായുധീകരണ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ചർച്ച ചെയ്യപ്പെടുന്നത്.
"മഹാ ശക്തികളുടെ കടുത്ത വിശ്വാസം' സമ്മേളനത്തെ വിജയത്തിലെത്തിയ്ക്കുമെന്ന് സെക്യൂരിറ്റി കോണ്‍ഫറൻസിന്റെ തലവൻ വോൾഫ്ഗാംഗ് ഇഷിംഗർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ അന്താരാഷ്ട്ര സെക്യൂരിറ്റി കോണ്‍ഫറൻസിന് തുടക്കമായി
10:33 PM Feb 16, 2018 | Deepika.com