ബ്രസൽസ്: യൂറോപ്യൻ യൂണിയൻ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാന്പത്തിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷം. യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസായ യൂറോസ്റ്റാറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.
28 അംഗങ്ങളുള്ള യൂണിയൻ 2017ൽ രേഖപ്പെടുത്തിയത് രണ്ടര ശതമാനം വളർച്ചയാണ്. 2007ൽ രേഖപ്പെടുത്തിയ 2.7 ശതമാനത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ അതിനു മുൻപത്തെ മൂന്നു മാസത്തെ അപേക്ഷിച്ചു 0.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2017ന്റെ അവസാന പാദത്തിൽ 0.6 ശതമാനം വളർച്ച നേടിയ ജർമനിയുടേതിന് ആനുപാതികമായി ഇത്. ഫ്രാൻസ് 0.6 ശതമാനവും സ്പെയ്ൻ 0.7 ശതമാനവും സാന്പത്തിക വളർച്ച ഈ കാലയളവിൽ കൈവരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയനിൽ പത്തു വർഷത്തിനിടയിലെ ഉയർന്ന വളർച്ചാ നിരക്ക്
11:38 PM Feb 15, 2018 | Deepika.com