സൂറിച്ച്: സ്വിറ്റ്സർലൻഡിൽ വാഹനനന്പർ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. 233000 ഫ്രാങ്കാണ് ZG 10 എന്ന ഫാൻസി നന്പറിന് ലഭിച്ചത്. ബുധനാഴ്ച സുഗ് സംസ്ഥാനത്ത് നടന്ന ലേലത്തിൽ സ്വിറ്റ്സർലൻഡിലെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഈ നന്പറിന് ലഭിച്ചത്.
കഴിഞ്ഞ വർഷം VS 1 എന്ന നന്പർ പ്ലേറ്റിന് ലഭിച്ചത് 160000 ഫ്രാങ്കായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ ഫാൻസി നന്പറിന് ലഭിച്ച ഏറ്റവും കൂടിയ വില. നന്പർ പ്ലേറ്റ് ആരാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഫെബ്രുവരി എട്ടു മുതൽ 14 രാത്രി വരെയായിരുന്നു ലേലസമയം. ബുധനാഴ്ച രാത്രി 9.55 ഓടുകൂടി ലേലം അവസാനിച്ചു.
സുഗ് സംസ്ഥാനത്ത് താമസിക്കുന്നവർക്കോ, വ്യാപാര സ്ഥാപനങ്ങൾക്കോ ആയിരുന്നു ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത. വർഷത്തിൽ മൂന്നോ നാലോ തവണയാണ് സാധാരണയായി ഫാൻസി നന്പരുകൾ ലേലത്തിന് വയ്ക്കുന്നത്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
സ്വിറ്റ്സർലൻഡിൽ വാഹന നന്പർ ZG 10 വിറ്റത് 233000 ഫ്രാങ്കിന്
11:35 PM Feb 15, 2018 | Deepika.com