ബോണ്‍മൗത്ത്: ജനാധിപത്യ ബോധവും മാനവിക കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ചേതന യുകെയ്ക്ക് പുതുനേതൃത്വം. ചേതന യുകെയുടെ പൊതുയോഗം ബോണ്‍മൗത്തിലെ ഹൗക്ക്രോഫ്റ് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെട്ടു. പ്രസിഡന്റ് വിനോ തോമസിന്റെ അഭാവത്തിൽ ചേതന യുകെ വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ലിയോസ് പോൾ സ്വാഗതവും ഓക്സ്ഫോർഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്കറിയ നന്ദിയും പറഞ്ഞു. തുടർന്ന് സെക്രട്ടറി ശ്രീകുമാർ അവതരിപ്പിച്ച സംഘടന പ്രവർത്തന റിപ്പോർട്ട് പ്രതിനിധികളുടെ വിശദവും, ആഴത്തിലുള്ളതുമായ ചർച്ചകൾക്ക് ശേഷം പാസാക്കി.
പൂർണമായും ജനാധിപത്യപരമായി നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിലൂടെ ലിയോസ് പോളിനെ ജനറൽ സെക്രട്ടറിയായും സുജു ജോസഫിനെ പ്രസിഡന്റായും ജെ.എസ് ശ്രീകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു. കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമണ്‍, ഷാജി സ്കറിയ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കമ്മിറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്സ്ഫോർഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികൾക്കായി മ്യൂസിക് ക്ളാസുകൾ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പാലക്കാട് എംപി എം.ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്കോളർഷിപ്പ് പദ്ധതിക്ക് ചേതന യുകെ നൽകിയ സഹായം വളരെ വലുതാണ്. നൂറോളം നിർദ്ധനരായ പ്ലസ്വണ്, പ്ലസ്ടു വിദ്യാർതഥികൾക്ക് നൽകിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി.
പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ൽ അംഗമായി നിർദന വിദ്യാർതഥികൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോൾ, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാർ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: ലിയോസ് പോൾ
ചേതന യുകെയ്ക്ക് നവനേതൃത്വം; ജനറൽ സെക്രട്ടറി ലിയോസ് പോൾ, പ്രസിഡന്റ് സുജു ജോസഫ്
11:33 PM Feb 15, 2018 | Deepika.com