റിയാദ്: പഠനരംഗത്ത് മികവ് തെളിയിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് റിയാദിലെ ഡോക്ടേഴ്സ് ക്ലിനിക്കൽ ഫോറം (റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) എൻഡോവ്മെൻറ് ഏർപ്പെടുത്തി.
വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച റിയാദ് മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പൂർവ വിദ്യാർഥി ജോ ജോഷിയുടെ സ്മരണാർഥമാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയതെന്ന് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ഓരോ വർഷവും ഏറ്റവും ഉയർന്ന മാർക്കിൽ പാസാവുന്ന 10ാം ക്ലാസ് വിദ്യാർഥിക്കാണ് 10,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങുന്ന എൻഡോവ്മെൻറ് സമ്മാനിക്കുക. മുഴുവൻ വിഷയങ്ങളിലുമായി ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർഥിക്കാണ് പുരസ്കാരമെങ്കിലും ഒന്നിൽ കൂടുതൽ പേരുണ്ടായാൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെല്ലാം കൂടി നേടിയ മാർക്കിെൻറ അടിസ്ഥാനത്തിൽ അർഹരായ കുട്ടിയെ കണ്ടെത്തുമെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
ഈ വർഷം മുതൽ എൻഡോവ്മെൻറ് കൊടുത്തുതുടങ്ങും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് riyadhima@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാം. ജോ ജോഷിയുടെ പിതാവ് റിയാദിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിലെ ചർമരോഗ വിദഗ്ധനും എറണാകുളം പൂണിത്തറ സ്വദേശിയുമായ ഡോ. ജോഷിയും മാതാവ് വിനിത ചാണ്ടിയും ക്ലിനിക്കൽ ഫോറത്തിന്റെ സ്ഥാപക അംഗങ്ങളും ഡോ. ജോഷി പ്രധാന ഭാരവാഹിയുമായിരുന്നു.
1998 ഒക്ടോബർ മൂന്നിന് ജനിച്ച ജോ എൽകെജി മുതൽ 10ാം ക്ലാസ് വരെ റിയാദിലാണ് പഠിച്ചത്. കാഞ്ഞിരപ്പള്ളിയിലെ ഒരു സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെയാണ് രോഗബാധിതനാവുന്നതും മരണത്തിന് കീഴടങ്ങുന്നതും. ജോയെ സമർഥരായ വിദ്യാർഥികളിലൂടെ എന്നെന്നും ഓർമിക്കപ്പെടാനാണ് എൻഡോവ്മെൻറ് ഏർപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഫോറം ഭാരവാഹികളായ ഡോ. അനിൽ കുമാർ, ഡോ. ജോസ് ആേൻറാ അക്കര, ഡോ. സുരേഷ്, ഡോ. സജിത്, ഡോ. ഷിജി, ഡോ. തോമസ് കൂട്ടുങ്ങൽ, ലയണ്സ് ക്ലബ് ഭാരവാഹികളായ ജോണ് ഫെർണാണ്ടസ്, രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ