അൽഖോബാർ: സ്പോർട്ടിവോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കണക്റ്റ് 2018 സംഘടിപ്പിച്ചു. നെസ്റ്റോ ഹാളിൽ ചേർന്ന പരിപാടിയിൽ അക്കാദമിയുടെ കീഴിൽ ഫുട്ബാൾ പരിശീലനം നടത്തുന്ന കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.
യൂത്ത് ഇന്ത്യയുടെയും മലർവാടിയുടെയും സഹകരണത്തോടെ നടന്ന പരിപാടി യുവേഫ പരിശീലകനും, ലോഗ്ബറോ സൻഡർലൻഡ് ലണ്ടൻ യൂണിവേഴ്സിറ്റി സ്പോർട്സ് ആൻറ് സയൻസ് ബിരുദധാരിയുമായ മാസ് കരീം ഉദ്ഘാടനം ചെയ്തു. ഫുട്ബാളിനെ കുറിച്ചും ശാരീരികക്ഷമതയെകുറിച്ചും അദ്ദേഹം അവതരിപ്പിച്ച പ്രസേൻറഷൻ വിജ്ഞാനപ്രദമായി. വിവിധ വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ളാസുകൾ സ്പോർട്ടീവോ കോച്ച് സന്തോഷ് പാലക്കാട്, നിയാസ് ചിറക്കര എന്നിവർ നയിച്ചു. അബ്ദുൽ ഫത്താഹ് തൃശൂർ സ്പോർട്ടീവോയെ കുറിച്ച് വിശദീകരിച്ചു. തനിമ അൽകോബാർ സോണ്‍ പ്രസിഡൻറ് മുജീബ് റഹ്മാൻ കോഴിക്കോട്, കേന്ദ്രകമ്മിറ്റി അംഗം എൻ. ഉമർ ഫാറൂഖ്, എം.കെ. ഷാജഹാൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു. എസ്.ടി. ഹിഷാം സ്വാഗതവും അബ്ദുൽ റഉൗഫ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം