കുവൈത്ത്: സാരഥി കുവൈറ്റിന്റെ പ്രവർത്തനങ്ങളുടെ വീഥിയിൽ ഒരു പുതിയ കാൽവയ്പ്പു കൂടി. കുവൈത്തിലെ ദേശീയദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സാരഥി കുവൈത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി കൊണ്ട് ന"ഇന്ത്യ ഫെസ്റ്റ് 2018 'എന്ന പേരിൽ ഫെബ്രുവരി 23 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽകാർണിവൽ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ ടെലിവിഷൻ മാധ്യമ അവതാരകൻ രാജ് കലേഷ് മുഖ്യഅതിഥിയായെത്തുന്നു.
രാവിലെ 8ന് സൗജന്യ മെഡിക്കൽ ക്യാന്പോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ രാജ്കലേഷ് വിധികർത്താവായി ബിരിയാണി, പായസം, സലാഡ് എന്നീ മൂന്നു വിഭാഗങ്ങളിലായി നടത്തപ്പെടുന്ന പാചക മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾക്കൊപ്പം , ഒന്നാംസ്ഥാനത്തിന് അർഹാരാകുന്ന വ്യക്തികളുടെ ഭവനങ്ങൾ രാജ് കലേഷ് സന്ദർശിക്കുയും ചെയ്യും.
തുടർന്ന് രാജ് കലേഷിന്റെ നേതൃത്വത്തിൽ കുവൈത്തിലെ നിരവധി കലാകാരൻമാർ, ഡാൻസ് സ്കൂളുകൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കലാപരിപാടികളും, ഒന്ന് മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ബേബി ഷോ കോന്പറ്റിഷൻസ്, ഗെയിംസ് ഡിജെ, ക്ലാസിക് മോട്ടോർ ബൈക്പ്രദർശനം, സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധതരം സ്റ്റാളുകൾ എന്നിവയും കാർണിവലിനായി ഒരുക്കിയിരിക്കുന്നു.
പാചക മത്സരം / ബേബി ഷോ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 66967739 / 99329919 ഇമെയിൽ: spkw2000@gmail.com / saradhicarnival@gmail.com : Last date for Registration will be on 20/02/2018
റിപ്പോർട്ട്: സലിം കോട്ടയിൽ