റിയാദ്: കേരളത്തിൽ നടക്കുന്നത് ജനാധിപത്യ ഭരണമല്ലന്നും ചുവപ്പ് ഭീകരതയാണന്നും ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും തൃണവൽഗണിച്ചു കൊണ്ട് മാടന്പി രാഷ്ട്രീയം നടപ്പിലാക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടുവരുന്നത്.
പൊതു പ്രവർത്തകനായ ശുഹൈബിനെ അദ്ദേഹത്തിന്റെ ജനസ്വീകാര്യതയിൽ അങ്കലാപ്പിലായ മാർക്സിസ്റ്റ് കാപാലികൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തങ്ങൾക്ക് സ്വീകാര്യരല്ലാത്തവരെ ഇല്ലാതാക്കുക എന്ന കമ്യൂണിസ്റ്റ് ശൈലി വാക്കിലും അർത്ഥത്തിലും നടപ്പിലാക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടുവരുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എല്ലാ ജനാധിപത്യ ശക്തികളും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു ഒന്നിച്ചുനിൽക്കേണ്ട കാലം അതിക്രമിച്ചതായി പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഷിഫാ അൽ ജസീറ ഹാളിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി പാനൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുന്പള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഭാരവാഹികളായ രഘുനാഥ് പറശിനിക്കടവ്, അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, മുഹമ്മദലി കൂടാളി, അസ്കർ കണ്ണൂർ, ഷംനാഥ് കരുനാഗപ്പള്ളി, കെ.എം.സി.സി നേതാക്കളായ അർശുൽ അഹമ്മദ്, മജീദ് തുടങ്ങിയവർ സംസാരിച്ചു. സായി പ്രശാന്ത്, ഹാഷിം പാപ്പിനിശ്ശേരി, സജീഷ് കൂടാളി, പ്രദീപ് പിണറായി, ബൈജു ഇട്ടൻ, ഷാനിജ് ഇടയന്നൂർ, ധനഞ്ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. ജന.സെക്രട്ടറി അഭിലാഷ് സ്വാഗതവും മുഹമ്മദലി കോറളായി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ