ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 ശനിയാഴ്ച രാവിലെ 9 മുതൽ ഫിലഡൽഫിയ അൻറൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ അഖില ലോക പ്രാർത്ഥനാദിനം ആചരിക്കുന്നു.
ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ 2017-18ലെ അവസാന പരിപാടിയായ പ്രാർത്ഥനാദിനത്തിൽ ഫിലഡൽഫിയയിലും പരിസരങ്ങളിലുമുള്ള ഇരുപത്തിരണ്ട് ക്രിസ്തീയ ദേവാലയങ്ങളിലെ വിശ്വാസികൾ, റവ.ഫാ. സജി മുക്കൂട്ട് (ചെയർമാൻ), റവ.ഫാ. കെ.കെ. ജോണ് (കോ ചെയർമാൻ), റവ.ഫാ. എം.കെ. കുര്യാക്കോസ് (റിലീജിയസ് ആക്ടിവിക്ടി കോർഡിനേറ്റർ), കോശി വർഗീസ് (സെക്രട്ടറി), അക്സ ജോസഫ് (വിമൻസ് ഫോറം കോർഡിനേറ്റർ), ബീന കോശി (വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നു.
ഭൂഗോളത്തിന്റെ കിഴക്കേ അറ്റത്ത് സൂര്യോദയം ആദ്യം രേഖപ്പെടുത്തുന്ന സമോവൻ ദ്വീപ് സമൂഹങ്ങളിൽ ആരംഭിക്കുന്ന ഈ അഖണ്ഡ പ്രാർത്ഥനാ യജ്ഞത്തിൽ നൂറ്റി എഴുപത്തിരണ്ട് രാജ്യങ്ങളിലെ സ്ത്രീകൾ പങ്കെടുക്കുന്നു.
ഓരോ വർഷവും ഓരോ രാജ്യക്കാരായ സ്ത്രീകൾ അവരുടെ പ്രശ്നങ്ങളെ മുൻനിർത്തി തയാറാക്കുന്ന ആരാധന ക്രമമാണ് ഈ ശുശ്രൂഷയിൽ ഉപയോഗിക്കുന്നത്. ഈവർഷം തെക്കേ അമേരിക്കയുടെ വടക്കുകിഴക്ക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമായ സൂരിനാമിലെ സ്ത്രീകൾ, അവർ നേരിടുന്ന പ്രയാസങ്ങളേയും, വെല്ലുവിളികളേയും കേന്ദ്രീകരിച്ച് ന്ധദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തരം’ എന്ന ആശയത്തെ (ബൈബിളിലെ ഉല്പത്തി പുസ്തകം 1:1 31) ആധാരമാക്കിയുള്ള ആരാധനയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ആൻ ചെറിയാൻ (ഡെലവെയർവാലി മാർത്തോമാ ഇടവക) മുഖ്യ പ്രഭാഷകയായിരിക്കും. മധ്യസ്ഥ പ്രാർത്ഥന, പ്രധാന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഡാൻസ്, സ്കിറ്റുകൾ, ക്വയർ ഗാനങ്ങൾ എന്നിവയ്ക്ക് സുമ ചാക്കോ, ലൈലാ അലക്സ്, ലിസി തോമസ്, നിർമ്മല ഏബ്രഹാം, സുനിതാ ഫ്ളവർഹിൽ, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം