ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ കാത്തലിക് സംഘടനകളിൽ ഒന്നായ ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2018 ലെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 17ന് ശനിയാഴ്ച വൈകുന്നേരം ആറിന് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
എച്ച്കെസിഎസ് പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി വികാരിയും സംഘടനയുടെ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. സജീ പിണർകയിൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടേയും, പോഷക സംഘടനകളുടേയും വർണോജ്ജ്വലമായ വിവിധ കലാപരിപാടികളും സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: എ.സി. ജോർജ്