കോപ്പൻഹേഗൻ: ഡെൻമാർക്ക് രാജാവ് പ്രിൻസ് ഹെൻറിക്(83) വിടവാങ്ങി. കുറെക്കാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. രാജ്ഞി മാർഗരറ്റാണ് പത്നി. രണ്ടു മക്കളും എട്ടു കൊച്ചുമക്കളുമുണ്ട്. വിന്റർ ഒളിംന്പിക്സ് കാണാൻ സൗത്ത് കൊറിയയിൽ ആയിരുന്ന മൂത്ത പുത്രനും നിലവിലെ കിരീടധാരിയുമായ ഫ്രെഡറിക് പിതാവിന്റെ വിയോഗത്തെ തുടർന്ന് തിരിച്ചെത്തി. ഇളയ പുത്രൻ ജോവാഹിം. മേയും മരിയുമാണ് മരുമക്കൾ. രാജാവിന്റെ വിടവാങ്ങലിൽ ഡെൻമാർക്കുകാർ ദുഖാചരണത്തിലാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡെൻമാർക്ക് രാജാവ് ഹെൻറിക് അന്തരിച്ചു
10:29 PM Feb 14, 2018 | Deepika.com