ഡാളസ്: നോർത്ത് അമേരിക്ക, യൂറോപ്പ് മർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണ്‍ എയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ചു ഇന്ത്യയിലേക്കു തിരിച്ചു പോകുന്ന പട്ടക്കാർക്ക് യാത്രയയ്പ്പു നൽകുന്നു. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10ന് മർത്തോമ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്സ് ബ്രാഞ്ച്)ൽ ചേരുന്ന സെന്റർ എ സൗത്ത് വെസ്റ്റ് റീജണ്‍ ജനറൽബോഡി യോഗത്തിലാണ് യാത്രയയ്പ്പു നൽകുക.
യുവജനസംഖ്യം പ്രസിഡന്റ്, ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി എന്നീ നിലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച റവ. പി.സി. സജി, അസി. വികാരി റവ. മാത്യു സാമുവേൽ, ഒക്കലഹോമ വികാരി തോമസ് കുരിയൻ, സെഹിയോൻ മർത്തോമ ചർച്ച് വികാരി റവ. അലക്സ് സി. ചാക്കോ, ഡാളസ് സെന്റ് പോൾസ് മർത്തോമ ചർച്ച് വികാരി റവ. ഷൈജു പി. ജോണ്‍ എന്നീ പട്ടക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നത്.
യുവജനസംഖ്യ വാർഷിക പൊതുയോഗത്തിൽ 2017ലെ റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിക്കും. 2018ലെ ബജറ്റ്, 2018ലെ പ്രവർത്തനപരിപാടികൾ എന്നിവയും ചർച്ച ചെയ്യപ്പെടും. റവ. മാത്യു പി. സാമുവേൽ ധ്യാനപ്രസംഗം നടത്തും. വാർഷിക പൊതുയോഗത്തിൽ സൗത്ത് വെസ്റ്റ് റീജണിലെ എല്ലാ യുവജനസംഖ്യങ്ങളും പങ്കെടുക്കണമെന്ന് സംഘാടകരായ ഷിബു ജോർജ്(വൈസ് പ്രസിഡന്റ്), ബിജി ജോബി(സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ