ഫിലഡൽഫിയ: ഫിലഡൽഫിയായിലെ 15 മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പോലുള്ള സംഘടനകൾ അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ഇതിനു തുടക്കം കുറിക്കേണ്ടത് വോട്ടർ രജിസ്സ്റ്ററേഷൻ നടത്തുന്നതിലൂടെ ആയിരിക്കണമെന്ന് ഫിലാഡൽഫിയ സിറ്റി ചീഫ് ഇലക്ഷൻ കമ്മീഷണർ ലീസ. എം ഡീലി. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ അതിഥി റസ്റ്റോറന്റിൽ സംഘടിപ്പിച്ച കേരളാഫോറത്തിന്റെ 2018ലെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ കേരളാഫോറത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന സജി കരിംക്കുറ്റിയിലിന്റെ ആകസ്മികമായ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു. 2018-ലെ കേരളാ ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിലെ അംഗ സംഘടനകളുടെ സജീവ സാന്നിദ്ധ്യവും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു. 2017-ലെ ചെയർമാൻ റോണി വറുഗീസ് അധികാര കൈമാറ്റം നടത്തി 2018ലെ ചെയർമാനെ സ്വാഗതം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു.
മുഖ്യ പ്രഭാഷകനായെത്തിയ ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ് അമേരിക്കയിലെ മറ്റ് നഗരങ്ങളിൽ കാണാൻ കഴിയാത്ത മലയാളികളുടെ ഐക്യം ഫിലാഡൽഫിയായിൽ കാണാൻ കഴിഞ്ഞെന്നും, മലയാളികളുടെ പൊതു ഉത്സവങ്ങളായ ഓണവും കേരളപ്പിറവിയും സംയുക്തമായി കൊണ്ടടുക വഴിയായി ഉദാത്തായ മാതൃകയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിന് ട്രൈസ്സ്റ്റേറ്റ് കേരളാഫോറം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രഥമ ചെയർമാനും ഇപ്പോൾ ഫൊക്കാന പ്രസിഡന്റുമായ തന്പി ചാക്കോ കേരളാഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നതോടൊപ്പം ഈ വർഷം ജൂലൈയിൽ ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാന കണ്വൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുുകയും ചെയ്തു.
2018-ലെ കേരളാഫോറത്തിന്റെ ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവലും കേരളാദിനാഘോഷ ചെയർമാൻ സുധ കർത്തായും, എക്സികനട്ടീവ് വൈസ് ചെയർമാന്മാരെ പ്രതിനിധികരച്ച് അലക്സ് തോമസും ട്രഷറർ, ഫീലിപ്പോസ് ചെറിയാനും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ വിവരണം നൽകി.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ അംഗസംഘടനകളുടെ സാരഥികളും, മറ്റു സംഘടന പ്രതിനിധികളുമായ ജോർജ് ഓലിക്കൽ (പന്പ), ബന്നി കൊട്ടാരത്തിൽ (കോട്ടയം അസ്സോസിയേഷൻ), ജോർജ്ജ് ജോസഫ് (ഫ്രണ്ട്സ് ഓഫ് തിരുവല്ല), ജോർജ്ജ് നടവയൽ (പിയാനോ), എബ്രാഹം മാതന (മേള), പി.കെ സോമരാജൻ (എസ്.എൻ.ഡി.പി), മോൻസി ജോയി (സിമിയോ), രാജൻ സാമുവൽ (ഫ്രടണ്ടസ് ഓഫ് ഫിലി), റജി ജേക്കബ് (ഫിൽമ), ജീമോൻ ജോർജ്ജ് (ഏഷ്യൻ അഫേഴ്സ് കമ്മീഷണർ), കുര്യൻ രാജൻ എന്നിവർ ആശംസകൾ നേർന്നു. സുമോദ് നെല്ലിക്കാല എംസിയായിരുന്നു.
ജനറൽ സെക്രട്ടറി ടി.ജെ തോംസണ് സ്പോണ്സറു·ാരായ വിൻസന്റ് ഇമ്മാനുവൽ, ജോസഫ് ചെറിയാൻ എന്നിവർക്കും അതിഥികൾക്കും നന്ദി പറഞ്ഞു, തുടർന്നുള്ള ഗാനമേളയും അത്താഴ വിരുന്നിനുശേഷം പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ