+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ പെ​ൻ​സി​ൽ​വാ​നി​യാ​യി​ൽ നി​ര്യാ​ത​നാ​യി

അ​ലെ​ൻ​ടൗ​ണ്‍ (പെ​ൻ​സി​ൽ​വാ​നി​യ): ന്യൂ​ജേ​ഴ്സി പാ​റ്റേ​ഴ്സ​ണ്‍ രൂ​പ​ത​യി​ൽ വൈ​ദി​ക​നാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്ന റ​വ. ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ (83) ഫെ​ബ്രു​വ​രി 10ന് ​നി​ര്യാ​ത​നാ​യി.
ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ പെ​ൻ​സി​ൽ​വാ​നി​യാ​യി​ൽ നി​ര്യാ​ത​നാ​യി
അ​ലെ​ൻ​ടൗ​ണ്‍ (പെ​ൻ​സി​ൽ​വാ​നി​യ): ന്യൂ​ജേ​ഴ്സി പാ​റ്റേ​ഴ്സ​ണ്‍ രൂ​പ​ത​യി​ൽ വൈ​ദി​ക​നാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്ന റ​വ. ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ (83) ഫെ​ബ്രു​വ​രി 10ന് ​നി​ര്യാ​ത​നാ​യി.

ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ഫെ​ബ്രു​വ​രി 16 ന് ​വെ​ള്ളി​യാ​ഴ്ച 12:30 മു​ത​ൽ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ അ​ലെ​ൻ​ടൗ​ണ്‍ സെ​യി​ന്‍റ് കാ​ത​റി​ൻ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ക്കും.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ന്നോ​ത്ത് ഇ​ട​വ​ക​യി​ലെ വ​ള്ളി​ത്തോ​ട് കു​ഴി​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. ച​ങ്ങ​നാ​ശേ​രി കു​ള​ത്തൂ​ർ നി​ന്നു ക​ണ്ണൂ​ർ ജി​ല്ല​യി​ലോ​ക്കു കു​ടി​യേ​റി​യ​താ​ണു കു​ടും​ബം. സ​ലേ​ഷ്യ​ൻ സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം 1977 വ​രെ നോ​ർ​ത്ത് ഇ​ന്ത്യ​യി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു. തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ​ത്തി.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന്യൂ​യോ​ർ​ക്ക് ന്യു​ജേ​ഴ്സി മേ​ഖ​ല​യി​ൽ വി​വി​ധ പ​ള്ളി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു. ഹോ​സ്പി​റ്റ​ൽ ചാ​പ്ലെ​യ്നു​മാ​യി​രു​ന്നു. ന്യൂ​ജേ​ഴ്സി​യി​ലെ പ​റ്റേ​ഴ്സ​ൻ രൂ​പ​ത​യി​ൽ നി​ന്നാ​ണു റി​ട്ട​യ​ർ ചെ​യ്ത​ത്. ഏ​താ​നും വ​ർ​ഷ​മാ​യി ന​ഴ്സിം​ഗ് ഹോ​മി​ലാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ തോ​മ​സ് കു​ഴി​പ്പ​ള്ളി​ൽ (മാ​ട​ത്തി​ൽ, ഇ​രി​ട്ടി), പെ​ണ്ണ​മ്മ (വ​ട​ക്കേ​ട​ത്ത്, കി​ളി​യ​ന്ത​റ), തെ​യ്യാ​മ്മ (മാ​മ്മൂ​ട്ടി​ൽ, മാ​ട​ത്തി​ൽ), കെ.​സി. ജോ​സ​ഫ് (റി​ട്ട​യേ​ർ​ഡ് ഹെ​ഡ് മാ​സ്റ്റ​ർ, വ​ള്ളി​ത്തോ​ട്), മേ​രി (കോ​ലാ​ക്ക​ൽ, ക​രി​ക്കോ​ട്ട​ക്ക​രി), ടൃ. ​സെ​വേ​റി​യ (ബ​ഥ​നി കോ​ണ്‍​വെ​ന്‍റ്, ന​ടു​വി​ൽ), കെ. ​സി. ചാ​ക്കോ (റി​ട്ട​യേ​ർ​ഡ് റെ​യി​ൽ​വേ എ​ഞ്ചി​നീ​യ​ർ, തി​രു​വ​ന​ന്ത​പു​രം), ഫി​ലോ​മി​ന (പോ​ള​ക്ക​ൽ, ബാം​ഗ്ലൂ​ർ).