+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷൻ: കുറഞ്ഞ നിരക്ക് ഫെബ്രുവരി 15-നു അവസാനിക്കും

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിൽ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 15, വ്യാഴാഴ്ച അവസാനിക്കുമെന്ന് എക്സി
ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷൻ:  കുറഞ്ഞ നിരക്ക് ഫെബ്രുവരി 15-നു അവസാനിക്കും
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിൽ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 15, വ്യാഴാഴ്ച അവസാനിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ Paypal വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുകയോ, ട്രഷറർക്ക് ചെക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. വിലാസം: Mathew Varghese, 160 Cedar Road, East Northport, NY-11731.

North East American Diocese എന്ന പേരിലാണ് ചെക്കുകൾ എഴുതേണ്ടത്. മെമ്മോയിൽ എഥഇ 2018 എന്നും കുറിക്കുക. രജിസ്ട്രേഷൻ വരുന്നതനുസരിച്ച് മുറികൾ അലോട്ട് ചെയ്യുന്നതിനാൽ താമസിച്ച് രജിസ്റ്റർ ചെയ്യുന്നവർക്കു കോണ്‍ഫറൻസ് വേദിയോടു ചേർന്നുള്ള മുറികൾ കിട്ടാൻ സാധ്യത കുറവാണെന്നു ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ പോലെ വിവിധ ഇടവകകളിൽ നിന്നു രജിസ്ട്രേഷൻ വന്നു കൊണ്ടിരിക്കുന്നു. ഇതുവരെ നാൽപ്പതു ഇടവകകളിൽ നിന്നും കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞു. കലഹാരിയുമായി കരാർ അനുസരിച്ചുള്ള മുറികളുടെ ബുക്കിങ് പൂർത്തീകരിച്ചു കഴിഞ്ഞാൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും. രജിസ്ട്രേഷൻ ചെയ്യാത്ത ആർക്കും തന്നെ കോണ്‍ഫറൻസ് സെന്‍ററിൽ പ്രവേശിക്കുന്നതിനോ പരിപാടികളിൽ പങ്കെടുക്കുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നു കലഹാരി റിസോർട്ട് മാനേജ്മെന്‍റും കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

കോണ്‍ഫറൻസ് സംബന്ധിച്ച നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണെന്ന് കോർഡിനേറ്റർ റവ.ഡോ. വറുഗീസ് എം. ഡാനിയൽ അറിയിച്ചു. വിവിധ കമ്മിറ്റികളെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണെന്ന് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ഡോ. വറുഗീസ് എം. ഡാനിയൽ (203) 508-2690 ജോർജ് തുന്പയിൽ (973) 943-6164, മാത്യു വറുഗീസ് (631) 891-8184,www.fyconf.org

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ