+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോർക്കിൽ

ന്യൂയോർക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വൻഷന്േ‍റയും, ചെറുകോൽപ്പുഴ ഹിന്ദുമത കണ്‍വൻഷന്‍റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്‍റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ച
പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോർക്കിൽ
ന്യൂയോർക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വൻഷന്േ‍റയും, ചെറുകോൽപ്പുഴ ഹിന്ദുമത കണ്‍വൻഷന്‍റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്‍റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ചേരിയുമായി ബന്ധമുള്ള അന്യദേശത്ത് ജനിച്ചവരുമായ, അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം.

സംഗമത്തിന്‍റെ പതിനഞ്ചാമത് സമ്മേളനം ഏപ്രിൽ എട്ടാംതീയതി ന്യൂയോർക്കിലുള്ള ടൈസൻ സെന്‍ററിൽ വച്ചു വൈകുന്നേരം 3 മണിമുതൽ നടത്തുന്നതാണ്. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളിൽ പാർക്കുന്ന നൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സമ്മേളനം ആറ·ുള എം.എൽ.എ വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നതാണ്.

യോഗത്തിൽ ഫോമ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, മുൻ പ്രസിഡന്‍റ് ജോണ്‍ ടൈറ്റസ് എന്നിവരെ കൂടാതെ ക്ഷണിക്കപ്പെടുന്ന ഒട്ടനവധി നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ ന്ധഞാനും എന്‍റെ നാടും’ എന്ന വിഷയത്തെ ആസ്പദമാക്കി അറ്റ്ലാന്‍റയിലുള്ള പ്രതിനിധി റെജി ചെറിയാൻ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

യോഗത്തിന്‍റെ അധ്യക്ഷൻ മുൻ പ്രസിഡന്‍റ് ശശിധരൻ നായർ ആയിരിക്കും. കണ്‍വീനർ അനിയൻ മൂലയിൽ സ്വാഗതവും മോൻസി വർഗീസ് നന്ദിയും പറയും. മറ്റു പ്രതിനിധികൾ ആശംസകൾ അർപ്പിക്കും. എല്ലാ കോഴഞ്ചേരി നിവാസികളേയും സമ്മേളനത്തിലേക്ക് ഭാരവാഹികൾ ക്ഷണിക്കുന്നു.

കണ്‍വീനർ അനിയൻ മൂലയിൽ, ജോയിന്‍റ് കണ്‍വനീനർ മോൻസി വർഗീസ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം