ബെർലിൻ: അന്താരാഷ്ട്ര പ്രശസ്തമായ ബർലിൻ ചലച്ചിത്രോത്സവം ന്ധബെർലിനാലെന്ധക്ക് വ്യാഴാഴ്ച തുടക്കമാകും. 400 സിനിമകളാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്.
ഹാർവി വീൻസ്റ്റീൻ ലൈംഗിക അപവാദം ഉയർന്നതിനു ശേഷം യൂറോപ്പിൽ ആദ്യമായി നടക്കുന്ന പ്രമുഖ ചലച്ചിത്രോത്സവമാണിത്. യുഎസ് ചലച്ചിത്രകാരൻ വെസ് ആൻഡേഴ്സന്റെ അനിമേറ്റഡ് ഫീച്ചർ ഐൽ ഓഫ് ഡോഗ്സ് ആയിരിക്കും ഉദ്ഘാടന ചിത്രം. ഈ ചിത്രത്തിനു ശബ്ദം നൽകിയ ബ്രയാൻ ക്രാൻസ്റ്റണ്, ബിൽ മറേ, ജെഫ് ഗോൾഡ്ബ്ലും, ഓസ്കർ നോമിനി ഗ്രെറ്റ ഗെർവിഗ് തുടങ്ങിയവരായിരിക്കും ആദ്യ ദിവസം റെഡ് കാർപ്പറ്റിലെ പ്രധാന ആകർഷണങ്ങൾ.
ബോളിവുഡിൽ നിന്ന് ജെയിഷ പട്ടേലിന്റെ ന്ധസർക്കിൾന്ധ എന്ന ഡോക്യുമെന്ററി ചിത്രവും ഫീച്ചർ ഫിലിം വിഭാഗത്തിൽ ക്വാഷിക് മുഖർജിയുടെ ന്ധഗാർബാഗേജ്ന്ധ എന്ന ഹിന്ദി ചിത്രവുമാണ് (2018) ഇത്തവണ ബർലിനാലെയിൽ ഇടംപിടിച്ചിരിയ്ക്കുന്നത്.
19 സിനിമകളാണ് മത്സര വിഭാഗത്തിൽ. ഇതിൽ നാലെണ്ണം വനിതകളുടേതാണ്. ലൈംഗിക അപവാദത്തിൽപ്പെട്ട ആരുടെയും ചിത്രങ്ങൾ ഇക്കുറി ഉൾപ്പെടുത്തിയിട്ടില്ല.ഫെബ്രുവരി 15 ന് ആരംഭിയ്ക്കുന്ന അറുപത്തിയെട്ടാമത് ബെർലിനാലെ ഈ മാസം 25 ന് സമാപിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബെർലിൻ ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും
11:31 PM Feb 13, 2018 | Deepika.com