കുവൈത്ത് സിറ്റി : ഇറാഖ് പുനരുദ്ധാരണ ഉച്ചക്കോടിയുടെ ഒദ്യോഗിക ഉദ്ഘാടനം കുവൈത്ത് അമീർ ശൈഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ ബുധനാഴ്ച നിർവഹിക്കും. യുഎൻ സെക്രട്ടറി ജനറൽ, ലോകബാങ്ക്, യൂറോപ്യൻ യൂണിയൻ തലവന്മാർ, ഇറാഖ് പ്രധാനമന്തി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എഴുപതോളം രാജ്യങ്ങളുടെ പ്രതിനിധികളും വിവധ അന്താരാഷ്ട്ര കന്പിനികളും തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഐസ്ഐസ് ആക്രമണത്തിൽ പാടെ നശിച്ച രാജ്യത്തെ വിവധ ഭാഗങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനർനിർമ്മാണത്തിന് ആവശ്യമായ വിഷയങ്ങളെ കുറിച്ചും ആദ്യ ദിനം ചർച്ച ചെയ്തു.
ഇറാഖിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒന്പതിനായിരം കോടി ഡോളർ ആവശ്യമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച ഇറാഖ് ആസൂത്രണമന്തി സൽമാൻ അൽ ജുമൈലി പറഞ്ഞു. രാജ്യം കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്. മറ്റു രാജ്യങ്ങളുടെയും രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും സഹായമില്ലാതെ രാജ്യത്തെ പുനർ നിർമ്മിക്കുവാൻ സാധിക്കുകയില്ലെന്ന് ഇറാഖ് പ്രതിനിധി ജനറൽ ഖുസൈ അബ്ദുൽ ഫതാഹ് പറഞ്ഞു.
സന്നദ്ധ സംഘടനകളുടെ ഭാഗമായി കുവൈത്ത് ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ, ഒൗഖാഫ് മന്ത്രാലയം, കുവൈത്ത് ചാരിറ്റി സൊസൈറ്റി ഫോർ പീസ് , കുവൈത്ത് റിലീഫ് സൊസൈറ്റി , നജാത്ത് ചാരിറ്റി അസോസിയേഷൻ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി , അബ്ദുല്ല അൽ നൂരി സൊസൈറ്റി, കുവൈത്ത് പേഷ്യന്റ്സ് എയ്ഡ് ഫണ്ട് , കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നീവർ സാന്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയതു.
റിപ്പോർട്ട്: സലിം കോട്ടയിൽ