ദോഹ. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്വർടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കന്പനിയായ മീഡിയ പ്ലസും റെസ്റ്റോറന്റ് ശൃംഖലയായ ടീം ടൈമും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മീഡിയ പ്ലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ടീ ടൈം ജേതാക്കളായി.
അൽ അസീരി മിനി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ടീ ടൈമിന് വേണ്ടി ഇബ്നു ശിയാദ്, ഫവാസ് എന്നിവർ ഗോളുകൾ നേടി.മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തിൽ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കളിക്കാരനായി ടീ ടൈമിലെ ഇബ്നു ശിയാദിനെ തെരഞ്ഞെടുത്തു. സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് വടക്കാങ്ങര, സിയാഹുറഹ്മാൻ, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ശരണ്‍ എസ്. സുകു. ഖാജാ ഹുസൈൻ പാലക്കാട്, ജംഷാദ് ആർ.ജെ, മുഹമ്മദ് ശിബിലി, ജൗഹർ ശമീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ീ ടൈം ഖത്തർ മാനേജിംഗ് ഡയറക്ടർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതൽ ആകർഷകമാക്കി.