അബുദാബി: ആഗോള പണമിടപാട് ബ്രാൻഡ് യുഎഇ എക്സ്ചേഞ്ചും സാൻഫ്രാൻസിസ്കോ ആസ്ഥാനമായ പ്രമുഖ ബ്ലോക്ക് ചെയിൻ കന്പനി റിപ്പിളും തമ്മിൽ പണമിടപാടു സംബന്ധമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു. മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് ഒരു ബ്ലോക്ക് ചെയിൻകന്പനിയും ധനവിനിമയ സ്ഥാപനവും തമ്മിൽ ധാരണയിലെത്തുന്നത്.
നവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച്, ഉപയോക്താക്കൾ നടത്തുന്ന ഏതൊരിടപാടും യാതൊരു സമയനഷ്ടവും തടസവും കൂടാതെ നിർവഹിക്കാൻ ഈ സഹകരണം വഴി സാധിക്കും. കൂടാതെ ആഗോള തലത്തിലുള്ള നൂറിൽപരം ബാങ്കുകളും ഇതരധനവിനിമയ സ്ഥാപനങ്ങളുമായുള്ള ശൃംഖല ശക്തിപ്പെടുത്താനും ഉപയോക്താക്കൾക്ക് പരമാവധി മെച്ചപ്പെട്ട നിരക്കുക്കുകൾ, തത്സമയ സന്ദേശം, വേഗത, സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്താനും റിപ്പിളുമായുള്ള ഈ കരാറിനു സാധിക്കും.
ഉപഭോക്താക്കളുടെ സൗകര്യവും സമയമൂല്യവും പരിഗണിച്ച് എല്ലായ്പ്പോഴും സാങ്കേതിക നവീകരണം പാലിക്കുന്ന യുഎഇ എക്സ്ചേഞ്ച്, റിപ്പിളുമായി കൈകോർക്കുന്പോൾ ഈ മേഖലയിലെ ആദ്യ സഹകരണമെന്ന നിലക്ക് ചരിത്രപരമായ ഒരു പുതിയ ചുവട് കൂടി സൃഷ്ടിക്കുകയാണെന്ന് യുഎ എക്സ്ചേഞ്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മാങ്ങാട് പറഞ്ഞു.
പണമിടപാടു രംഗത്ത് ഫിൻടെക്ക് യുഗം പിറന്ന ഇന്നത്തെ സാഹചര്യത്തിൽ വിപണിമേധാവിത്തവും സർവ സ്വീകാര്യതയുമുള്ള യുഎഇ എക്സ്ചേഞ്ചും ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ മികവുറ്റ റിപ്പിളും യോജിച്ചു പ്രവർത്തിക്കുന്പോൾ സാധാരണക്കാർക്കും പ്രശ്നങ്ങളില്ലാതെ ഇടപാടുകൾക്ക് വേഗം കൂടാനാവുമെന്ന് ഇൻഫ്രാ സ്ട്രക്ച്ചർ ഇന്നൊവേഷൻ ഗ്ലോബൽഹെഡ് ദിലീപ് റാവു പറഞ്ഞു. യുഎഇ എക്സ്ചേഞ്ചിനെ റിപ്പിൾനെറ്റ് പോലുള്ള സംവിധാനത്തിൽ ഉൾപ്പെടുത്തുന്പോൾ പണമയക്കുന്ന യുഎഇയിലെ ദശലക്ഷക്കണക്കിന് ചെറുകിടഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള