കുവൈത്ത് സിറ്റി: കെഐജി വെസ്റ്റ് മേഖല പ്രവർത്തക സംഗമം നടത്തി. കെഐജി പ്രസിഡന്റ് സക്കീർ ഹുസൈൻ തൂവൂർ സംഗമം ഉദ്ഘാടനം ചെയ്തു. ഉന്നതമായ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാതൃക വ്യക്തികളായി മാറണമെന്നും, സമൂഹത്തിനു പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യമനസുകളെ അകറ്റാനും ഭിന്നിപ്പിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്പോൾ പരമാവധി സ്നേഹ, സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കാനും സമൂഹത്തിൽ സമാധാനം നില നിർത്താനും വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ഥാനം തേടുന്ന പ്രവർത്തകൻ എന്ന വിഷയത്തിൽ കെഐജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണവും നിർവഹിച്ചു. കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് വാരാന്ത യോഗ അജണ്ട വിശദാംശങ്ങളും, കെഐജി വെസ്റ്റ് മേഖ സെക്രട്ടറി മുഹമ്മദ് നൈസാം സി. പി പ്രോഗ്രാമുകളും വിശദീകരിച്ചു. കെഐജി ട്രഷറർ എസ്.എ.പി ആസാദും സംസാരിച്ചു.
കെഐജിയുടെ കീഴിൽ നടന്നുവരുന്ന ജനക്ഷേമ പദ്ധതിയായ ഒരുമക്ക് വേണ്ടി രണ്ട് മാസക്കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച യൂണിറ്റുകളെയും എരിയകളെയും സംഗമത്തിൽ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. വെസ്റ്റ് മേഖല പ്രസിഡൻറ് മുഹമ്മദ് ശരീഫ് പി.ടി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നജീബ് സി.കെ സ്വാഗതം പറഞ്ഞു. വെസ്റ്റ് മേഖല വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് സമാപനം നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ