ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ 2018-2020 വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമൻസ് ഫോറം ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് നാമനിർദേശം ചെയ്തു . ഫെബ്രുവരി പത്തിന് ന്യൂയോർക്കിൽ കൂടിയ സമാജത്തിന്റെ യോഗത്തിൽ കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ് വർഗീസ് പോത്താനിക്കാട്, മുൻ പ്രസിഡന്റ് ഷാജു സാം, ബോർഡ് ചെയർമാൻ വർഗീസ് ലൂക്കോസ്, സമാജത്തിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി, കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഒരേ മനസ്സോടെ ലീലാ മാരേട്ടിന് പിന്തുണ അറിയിക്കുന്നതായായി പ്രസിഡന്റ് വർഗീസ് പോത്താനിക്കാട് അറിയിച്ചു.
അമേരിക്കൻ മലയാളികൾക്കിടയിലെ വേറിട്ട ശബ്ദമാണ് ലീലാ മാരേട്ട്. ചെറുപ്പം മുതൽക്കേ നേടിയെടുത്ത സംഘടനാ പാടവമാണ് അവരുടെ കൈമുതൽ. അതുകൊണ്ട് അമേരിക്കയിലെ ബഹൃത്തായ മലയാളി ഫെഡറേഷനായ ഫൊക്കാനയുടെ പ്രസിഡന്റ് പദം അലങ്കരിക്കാൻ എന്തുകൊണ്ടും അനുയോജ്യയായ പൊതു പ്രവർത്തകയാണ് ലീലാ മാരേട്ട് .
1988ൽ കേരളാസമാജത്തിന്റെ ഓഡിറ്ററായി സേവനം തുടങ്ങിയ ലീലാ മാരേട്ട് ട്രഷറർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ എന്നി തലങ്ങളിൽ നിസ്തുല സേവനം അനുഷ്ഠിച്ചു. സംഘടനയ്ക്ക് ധാരാളം അഗങ്ങളെ ചേർക്കുകയും നേതൃത്വ രംഗത്തേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട് .ഈ വർഷം നാല്പത്തിയഞ്ചാം വർഷത്തിലേക്കു കടക്കുന്ന സമാജത്തിനു ലീലാ മാരേട്ട് ഒരു മുതൽക്കൂട്ടും ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സമാജത്തിനു ലഭിക്കുന്ന ഒരു അംഗീകാരവും കൂടിയായിരിക്കും ആ പദവി എന്നും വർഗീസ് പോത്താനിക്കാട് പറഞ്ഞു.
പ്രസിഡന്റ് പദത്തിലെത്തിയാൽ നടപ്പിലാക്കേണ്ട പരിപാടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ലീല മാരേട്ടിന്റെ വിജയം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും സമാജം ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം