സാൻ ഫ്രാൻസിസ്കോ: ഇന്ത്യൻ കോണ്‍സുലേറ്റും ബേ ഏരിയയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹവും ചേർന്ന് ഇന്ത്യൻ അംബാസഡർ നവതേജ് സർനയ്ക്കു വർണോജ്ജ്വലമായ സ്വീകരണം നൽകി . മിൽപിറ്റസ് യൂണിവേഴ്സിറ്റി ഓഫ് സിലിക്കണ്‍ ആന്ധ്രയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് നടന്ന ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പല ഉന്നത നേതാക്കളും പങ്കെടുത്തു സംസാരിച്ചു .
സ്വീകരണ പരിപാടികൾക്ക് കോണ്‍സിലേറ്റ് ജനറൽ വെങ്കിടേശൻ അശോക് , ഡെപ്യൂട്ടി കോണ്‍സിൽ ജനറൽ, മലയാളി കൂടിയായ രോഹിത് രതീഷ്, കോണ്‍സിൽ പബ്ലിക് അഫയേഴ്സ് വെങ്കിട്ട് രമണ എന്നിവർ നേതൃത്വം കൊടുത്തു.
നോർത്തേണ്‍ കാലിഫോർണിയയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു ഫോമാ നാഷണൽ കമ്മിറ്റി അംഗം സാജു ജോസഫും മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ സെക്രട്ടറി സുനിൽ വർഗീസും ചടങ്ങിൽ സംബന്ധിച്ചു. സാജു ജോസഫ് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സ്നേഹാദരങ്ങൾ അറിയിച്ചുകൊണ്ട് നവതേജ് സർനയെ പൊന്നാട അണിയിച്ചു .
ബേ ഏരിയയിൽ കുടിയേറിയ ഇന്ത്യൻ സമൂഹം എല്ലാതരത്തിലും പക്വത പ്രാപിച്ച ഒരു സമൂഹമായി മാറിയിരിക്കുന്നു, സ്വന്തം മാതൃ രാജ്യത്തോടുള്ള ആത്മബന്ധം നില നിർത്തുന്നതോടൊപ്പം തന്നെ തങ്ങളുടെ മുഴുവൻ ശക്തിയും ഉൗർജ്ജവും കുടിയേറിയ രാജ്യത്തിലും ഒരുപോലെ ഒഴുക്കുവാൻ സാധിക്കുന്നത് ഈ സമൂഹത്തിൻറെ വൻവിജയമാണെന്ന് അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു .
ബേ ഏരിയ യിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പരന്പരാഗത രീതിയിൽ മലയാളി വനിതകളുടെ താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയായിരുന്നു ഇന്ത്യൻ അംബാസഡറെ വരവേറ്റത് .
രണ്ടായിരത്തി പതിനേഴിലെ നാഷണൽ സ്പെല്ലിംഗ് ബീ ചാന്പ്യൻ അനയ വിനയേയും ഇന്ത്യൻ സ്പിൻ ബൗളർ ബി .എസ് ചന്ദ്രശേഖറിനെയും ചടങ്ങിൽ അനുമോദിച്ചു . വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികൾ അരങ്ങേറി. അതിൽ മലയാളി മങ്കമാരുടെ ചെണ്ടമേളം സദസിനെ ഏറെ ആകർഷിച്ചു.
റിപ്പോർട്ട്: ബിന്ദു ടിജി