ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന റെക്കോർഡ് ദുബായ് ജെഡബ്ല്യു മാരിയറ്റ് മാർക്വിസിന് നഷ്ടപ്പെട്ടു. മാർക്വിസിനെ ഒരുമീറ്റർ വ്യത്യാസത്തിൽ പിന്തള്ളി 356.56 മീറ്റർ ഉയരത്തിൽ ജെവോറ ഹോട്ടൽ തുറന്നു. അൽ അത്താർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നു 3.3 കിലോമീറ്റർ അകലത്തിലാണ് 75 നിലയുള്ള ജെവോറ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള ഹോട്ടലിൽ നാലു ഭക്ഷണശാലകളും 528 മുറികളുമുണ്ട്.