ബെർലിൻ: വലിയ നോയന്പിനു മുന്‍പുള്ള ജർമനിയിലെ ഏറ്റവും വലിയ ആഘോഷമായ കാർണിവൽ ആഘോഷത്തിൽ ആറാടി നിൽക്കുകയാണ് ജർമനി.ഏറ്റവും വലിയ ആഘോഷം കൊളോണിലാണ്. ഏതാണ്ട് പത്തു ലക്ഷം പേരെങ്കിലും ഈ വർഷത്തെ കാണിവൽ ആഘോഷത്തിൽ പങ്കെടുക്കാനായി കൊളോണിലും പരിസരത്തും എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച കാർണിവൽ ഹൈലൈറ്റ് റാലി നഗരത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം നാലിനു സമാപിച്ചു.
റാലിയിൽ ഒട്ടനവധി ഫ്ളോട്ടുകൾ ഉണ്ടായിരുന്നു. കൊളോണ്‍ കൂടാതെ ബോണ്‍, ഡ്യൂസൽഡോർഫ്, മൈൻസ്, ഫ്രാങ്ക്ഫർട്ട്, ബെർലിൻ, ഹാംബുർഗ് തുടങ്ങിയ വൻ നഗരങ്ങളിലും കാർണിവൽ ആഘോഷം നടക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കാർണിവൽ ആഘോഷത്തിൽ ആറാടി ജർമനി
10:43 PM Feb 12, 2018 | Deepika.com