കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ (കെഇസിഎഫ്) നേത്യത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സെന്റ് പീറ്റേഴ്സ് ക്നനായ ഇടവകയും സീനിയർ വിഭാഗത്തിൽ സെന്റ് ജോണ്‍സ് മാർത്തോമ ഇടവകയും ഒന്നാം സ്ഥാനം നേടി.
ജൂനിയർ വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രണ്ടാം സ്ഥാനവും അഹമ്മദി മാർത്തോമ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് അഹമ്മദി ഇടവക രണ്ടാംസ്ഥാനവും , കുവൈത്ത് സിറ്റി മാർത്തോമ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെഇസിഫ് പ്രസിഡന്റ് റവ. ഫാ. കൊച്ചുമോൻ തോമസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. റവ. ഫാ. എൽദോസ് ചക്യട്ടിൽ, റവ. ഫാ. ജേക്കബ് തോമസ്, ജെനിൻ തരകൻ, സിബു അലക്സ് ചാക്കോ, ഷിബു അലക്സ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ഫാ. സജി എബ്രഹാം