+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്സാഹത്തിമിർപ്പുമായി ഡിഎംഎ കായിക മാമാങ്കം കൊടിയിറങ്ങി

ന്യൂഡൽഹി: ഉത്സാഹത്തിമിർപ്പുമായി ഡൽഹി മലയാളി അസോസിയേഷന്‍റെ കായിക മാമാങ്കത്തിന് കൊടിയിറക്കം. കനത്ത മഞ്ഞും തണുപ്പും വക വയ്ക്കാതെ ഡൽഹി മലയാളികൾ പിഞ്ചുകുട്ടികളടക്കം ത്യാഗരാജാ സ്റ്റേഡിയത്തിൽ എത്തിയത് കാണി
ഉത്സാഹത്തിമിർപ്പുമായി ഡിഎംഎ കായിക മാമാങ്കം കൊടിയിറങ്ങി
ന്യൂഡൽഹി: ഉത്സാഹത്തിമിർപ്പുമായി ഡൽഹി മലയാളി അസോസിയേഷന്‍റെ കായിക മാമാങ്കത്തിന് കൊടിയിറക്കം. കനത്ത മഞ്ഞും തണുപ്പും വക വയ്ക്കാതെ ഡൽഹി മലയാളികൾ പിഞ്ചുകുട്ടികളടക്കം ത്യാഗരാജാ സ്റ്റേഡിയത്തിൽ എത്തിയത് കാണികളിൽ കൗതുകമുളവാക്കി.

രാവിലെ 8.30ന് ആരംഭിച്ച മാർച്ച് പാസ്റ്റിൽ അംബേദ്കർ നഗർ പുഷ്പ് വിഹാർ, ദിൽശാദ് കോളനി, ദ്വാരക, ജനക് പുരി, ജസോല വിഹാർ, കരോൾ ബാഗ്, കണാട്ട് പ്ലേസ്, ലാജ് പത് നഗർ, മയൂർ വിഹാർ1, മയൂർ വിഹാർ2, മയൂർ വിഹാർ3, മെഹ് റോളി, മോത്തി നഗർ, രമേശ് നഗർ, ആർകെ പുരം, രജൗരി ഗാർഡൻ, സംഗം വിഹാർ, സൗത്ത് നികേതൻ, പശ്ചിമ് വിഹാർ, വികാസ് പുരി, ഹസ്ത് സാൽ, വിനയ് നഗർ, കിദ്വായ് നഗർ തുടങ്ങിയ ശാഖകൾ പങ്കെടുത്തു.

കായിക രംഗത്തെ പ്രമുഖ വ്യക്തികളായ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കുൽദീപ് ബാറ്റ്സ്, കേന്ദ്ര കായിക മന്ത്രി വീരേന്ദ്ര മിശ്ര എന്നിവർ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. വൈകുന്നേരം ഏഴു വരെ നീണ്ടുനിന്ന കായികമേളയിൽ എഴുപതോളം ഇനങ്ങളിലായി എഴുന്നൂറില്പരം കായികതാരങ്ങൾ പങ്കെടുത്തു.

മത്സരം കാണാനെത്തിയ സർവ ശിക്ഷാ അഭിയാന്‍റെ കീഴിലുള്ള മാവേലിക്കര ബിആർസിയിലെ കുട്ടികളേയും മാതാപിതാക്കളേയും ഗുരുക്ക·ാരേയും ഡിഎംഎയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

മത്സരത്തിൽ വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റിപ്പോർട്ട്: പി.എൻ. ഷാജി