+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപതയിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു

ന്യൂഡൽഹി: ഫരീദാബാദ് രൂപതയും തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തുന്ന ദൈവശാസ്ത്ര കോഴ്സിന്‍റെ ഉദ്ഘാടനം ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. എല്ലാ അൽമായർക്കും ദൈവശാസ്ത്രം
ഫരീദാബാദ് രൂപതയിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയും തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തുന്ന ദൈവശാസ്ത്ര കോഴ്സിന്‍റെ ഉദ്ഘാടനം ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.

എല്ലാ അൽമായർക്കും ദൈവശാസ്ത്രം പഠിക്കാൻ അവസരം ഒരുക്കുക എന്നതാണ് മൂന്നു വർഷം ദൈർഘ്യമുള്ള കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്.

വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മതബോധന ഡയറക്ടർ ഫാ. സാന്േ‍റാ പുതുമനക്കുന്നത്ത്, സെക്രട്ടറി റെജി തോമസ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്