+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ജോസ് വട്ടക്കുഴിക്ക് യാത്രയയപ്പ് 28 ന്

ന്യൂഡൽഹി: തൃശൂർ അതിരൂപതയുടെ പ്രോജക്ട് കോഓർഡിനേറ്റർ ഫാ. ജോസ് വട്ടക്കുഴിക്ക് ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകുന്നു. ജനുവരി 28 ന് (ഞായർ) രാവിലെ 10.30 ന് സെക്ടർ രണ
ഫാ. ജോസ് വട്ടക്കുഴിക്ക് യാത്രയയപ്പ് 28 ന്
ന്യൂഡൽഹി: തൃശൂർ അതിരൂപതയുടെ പ്രോജക്ട് കോഓർഡിനേറ്റർ ഫാ. ജോസ് വട്ടക്കുഴിക്ക് ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകുന്നു.

ജനുവരി 28 ന് (ഞായർ) രാവിലെ 10.30 ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഇടവകയുടെ ഉപഹാരം വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ, കൈക്കാര·ാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍ എന്നിവർ ചേർന്നു സമ്മാനിക്കും. തുടർന്നു ഇടവകയിലെ വിവിധ സംഘടനകളും ഉപഹാരം സമ്മാനിക്കും.

കഴിഞ്ഞ അഞ്ചു വർഷമായി സെന്‍റ് പീറ്റേഴ്സ് ഇടവകയിലും ലദോസരി ലിറ്റിൽ ഫ്ളവർ ഇടവകയിലും സേവനം ചെയ്തുവരുന്ന ഫാ. ജോസ് വട്ടക്കുഴി, തൃശൂർ അതിരൂപതയിലേക്കാണ് യാത്രയാകുന്നത്. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്